
ദില്ലി: ഇന്ത്യാ-ചൈന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. കീഴടങ്ങിയ മോദി എന്നാണ് രാഹുലിന്റെ പരിഹാസം. നരേന്ദ്ര മോദി ചൈനയെ പ്രീണിപ്പിക്കുന്നു എന്ന വിദേശ മാധ്യമ റിപ്പോർട്ട് പരാമർശിച്ചാണ് രാഹുലിന്റെ ട്വീറ്റ്.
"ശരിക്കും അങ്ങനെതന്നെയോ, കീഴടങ്ങിയ മോദി" എന്നാണ് രാഹുലിന്റെ ട്വീറ്റ്. ജപ്പാൻ ടൈംസ് പ്രസിദ്ധീകരിച്ച മാധ്യമറിപ്പോർട്ടും രാഹുൽ ഒപ്പം ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല അവസ്ഥയിലല്ല എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞയിടയ്ക്ക് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യാ-ചൈന തർക്കത്തിൽ താൻ മധ്യസ്ഥം വഹിക്കാമെന്ന സന്നദ്ധത അറിയിച്ചതിനൊപ്പമായിരുന്നു ട്രംപിന്റെ പ്രസ്താവന. വർഷങ്ങളോളം ചൈനയെ പ്രീണിപ്പിക്കാൻ വേണ്ടി പിന്നിലേക്ക് ഒതുങ്ങിനിന്ന മോദിക്ക് നേരെ ഒരു ചൈനീസ് കടന്നുകയറ്റം കൂടി ഉണ്ടായിരിക്കുന്നു. ഇനിയെങ്കിലും ചൈനയ്ക്കു നേരെയുള്ള സമീപനത്തിൽ മാറ്റം വരുത്താൻ മോദി തയ്യാറാവുമോ എന്നാണ് ജപ്പാൻ ടൈംസിന്റെ റിപ്പോർട്ട് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യ കൊവിഡ് വ്യാപനം പ്രതിരോധിക്കാൻ ആഞ്ഞുപരിശ്രമിക്കുമ്പോൾ ചൈന അതിർത്തി വിപുലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കുന്ന തിരക്കിലായിരുന്നു എന്നും ജപ്പാന് ടൈംസ് അഭിപ്രായപ്പെട്ടിട്ടുണ്ട്.
Read Also: ബാബറി മസ്ജിദ് തകർത്ത കേസ്; പ്രതികളുടെ മൊഴി രേഖപ്പെടുത്താൻ വീഡിയോ കോൺഫറൻസ് സൗകര്യം തേടി കോടതി...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam