മെയ് 1 മുതൽ ഒറ്റ ട്രെയിൻ ഓടില്ല; പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിച്ചില്ലെങ്കിൽ സമരമെന്ന് റെയിൽവ യൂണിയൻ ജോയിൻറ് ഫോറം

Published : Mar 01, 2024, 04:47 PM ISTUpdated : Mar 02, 2024, 07:46 AM IST
മെയ് 1 മുതൽ ഒറ്റ ട്രെയിൻ ഓടില്ല; പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിച്ചില്ലെങ്കിൽ സമരമെന്ന് റെയിൽവ യൂണിയൻ ജോയിൻറ് ഫോറം

Synopsis

പഴയ പെൻഷൻ പദ്ധതി നടപ്പാക്കണമെന്നും ഇല്ലെങ്കില്‍ മെയ് 1 മുതൽ രാജ്യത്തുടനീളമുള്ള എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവയ്ക്കുമെന്നും രാജ്യത്തെ വിവിധ റെയില്‍വേ യൂണിയനുകള്‍ പറഞ്ഞു. 


ദില്ലി: രാജ്യതലസ്ഥാനത്തിന്‍റെ അതിര്‍ത്തികളില്‍ കര്‍ഷക സമരം തുടരുന്നതിനിടെ സമരപ്രഖ്യാപനവുമായി റെയില്‍വേ യൂണിയനുകള്‍ രംഗത്ത്. പഴയ പെൻഷൻ പദ്ധതി നടപ്പാക്കണമെന്നും ഇല്ലെങ്കില്‍ മെയ് 1 മുതൽ രാജ്യത്തുടനീളമുള്ള എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവയ്ക്കുമെന്നും രാജ്യത്തെ വിവിധ റെയില്‍വേ യൂണിയനുകള്‍ പറഞ്ഞു. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുന്നതിനുള്ള ജോയിന്‍റ് ഫോറത്തിന് (ജെഎഫ്ആർഒപിഎസ്) കീഴിൽ ചേർന്ന റെയിൽവേ ജീവനക്കാരുടെയും തൊഴിലാളികളുടെയും നിരവധി യൂണിയനുകളാണ് ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. 

പുതിയ പെൻഷൻ പദ്ധതി' എന്നതിന് പകരം 'നിർവചിക്കപ്പെട്ട ഉറപ്പുള്ള പഴയ പെൻഷൻ പദ്ധതി' പുനഃസ്ഥാപിക്കണമെന്ന ഞങ്ങളുടെ ആവശ്യത്തോട് സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്. നേരിട്ട് നടപടിയെടുക്കുകയല്ലാതെ ഇപ്പോൾ മറ്റൊരു മാർഗവുമില്ലെന്ന് ജെഎഫ്ആർഒപിഎസ് കൺവീനർ ശിവ് ഗോപാൽ മിശ്ര പറഞ്ഞു. "ജെഎഫ്ആർഒപിഎസിന് കീഴിലുള്ള വിവിധ ഫെഡറേഷനുകളുടെ പ്രതിനിധികൾ സംയുക്തമായി 19 ന് റെയിൽവേ മന്ത്രാലയത്തിന് ഔദ്യോഗികമായി നോട്ടീസ് നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കാന്‍ തയ്യാറായില്ലെങ്കില്‍ 2024 അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ രാജ്യത്തെ ഒറ്റ ട്രെയിനുകളും സര്‍വ്വീസ് നടത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഗൂഗിൾ മാപ്പ് വീണ്ടും ചതിച്ചു; കൊടുംകാട്ടിൽ അകപ്പെട്ട സഞ്ചാരികൾ വാഹനം ഉപേക്ഷിച്ച് തിരികെ നടന്നത് ഒരാഴ്ച !

സമരത്തില്‍ ജോയിന്‍റ് ഫോറത്തിന്‍റെ ഭാഗമായ മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ നിരവധി യൂണിയനുകളും റെയില്‍വേ തൊഴിലാളികള്‍ക്കൊപ്പം പണിമുടക്കില്‍ പങ്കുചേരുമെന്നും മിശ്ര അറിയിച്ചു. ജോയിന്‍റ് ഫോറത്തില്‍ അഗമായ എല്ലാ സംഘടനകളോടും അതത് ഭരണസംവിധാനങ്ങള്‍ക്ക് പണിമുടക്ക് നോട്ടീസ് നല്‍കാനാനും സമരത്തിനായി തയ്യാറെടുക്കാനും ജെഎഫ്ആർഒപിഎസ് നിര്‍ദ്ദേശിച്ചതായി പത്രക്കുറിപ്പില്‍ അറിയിച്ചു. പഴയ പെന്‍ഷന്‍ പദ്ധതി തൊഴിലാളികളുടെ താൽപ്പര്യം സംരക്ഷിച്ചിരുന്നെങ്കില്‍ പുതിയ പെൻഷൻ പദ്ധതി ജീവനക്കാരുടെ ക്ഷേമത്തിന് ഒരു പ്രാധാന്യം നൽകുന്നില്ലെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു. 

അടുക്കളയിലെ സിങ്കിന് അടിയിലെ ദ്വാരം പരിശോധിച്ച ദമ്പതികൾ ഞെട്ടി; എല്ലാവിധ സൌകര്യങ്ങളോടും കൂടിയ രഹസ്യമുറി!

PREV
Read more Articles on
click me!

Recommended Stories

'സഹായിക്കണം', ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പാകിസ്ഥാൻ പൗരയായ സ്ത്രീ; ഭർത്താവിൻ്റെ രണ്ടാം വിവാഹം തടയാൻ അപേക്ഷ
'മെഹബൂബ ഓ മെഹബൂബ' ഗാനവും നൃത്തവും തകൃതി, പൊടുന്നനെ റൂഫിൽ തീപടര്‍ന്നു, ഗോവ നിശാക്ലബ് തീപിടിത്തത്തിന്റെ വീഡിയോ പുറത്തുവന്നു