രാത്രി 11മണി മുതൽ പുലർച്ചെ 5 മണി വരെ ചാർജിങ്ങിന് നിയന്ത്രണം; ട്രെയിനുകളിൽ കടുത്ത നിയന്ത്രണവുമായി റെയിൽവേ

Published : Oct 28, 2026, 12:58 PM IST
mobile charging in train

Synopsis

ട്രെയിനുകളിലെ രാത്രി മൊബൈൽ ചാർജിങ്ങിന് കടുത്ത നിയന്ത്രണവുമായി റെയിൽവേ. രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ കോച്ചുകളിലെ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കാൻ എല്ലാ സോണുകൾക്കും നിർദേശം നൽകി.

മുംബൈ: ട്രെയിനുകളിലെ രാത്രി മൊബൈൽ ചാർജിങ്ങിന് കടുത്ത നിയന്ത്രണവുമായി റെയിൽവേ. രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ കോച്ചുകളിലെ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കാൻ എല്ലാ സോണുകൾക്കും നിർദേശം നൽകി. ചാർജിങ് പോയിന്റുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മിന്നൽ പരിശോധന നടത്താനും നിർദേശം നൽകി. നിയമം നടപ്പിലാക്കാത്ത ട്രെയിനുകളിലെ ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. 2014 ൽ റെയിൽവേ ബോർഡ് കൊണ്ടുവന്ന നിയമമാണ് കർശനമായി പാലിക്കാൻ സോണുകൾക്ക് കത്ത് നൽകിയത്. കഴിഞ്ഞ വെളളിയാഴ്ച്ച മുംബൈ - ഹൗറ മെയിലിൽ വച്ചുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. ഒഡീഷയിൽ വച്ച് എസി കോച്ചിൽ പവർബാങ്ക് പൊട്ടിത്തെറിച്ചായിരുന്നു അപകടം. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ജീവനക്കാർക്ക് വീഴ്ച്ചയുണ്ടായതായി റെയിൽവെ വിലയിരുത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാൻസർ മരുന്നുകളുടെ വില കുറച്ച് കേന്ദ്രം; 543 ബ്രാന്‍ഡുകളുടെ മരുന്നുകള്‍ക്ക് വില കുറയും; നവംബർ 9 മുതൽ പുതിയ വില പ്രാബല്യത്തിൽ
അർണബ് ചുഴലിക്കാറ്റ്: 5 സ്ത്രീകൾ ഉൾപ്പെടെ 8 മരണം, വൈദ്യുതാഘാതമേറ്റും വീട് തകർന്നും ദാരുണാന്ത്യം