ഇൻഡി​ഗോ ചതിച്ചപ്പോൾ യാത്രക്കാരെ ചേർത്തുപിടിച്ച് ഇന്ത്യൻ റെയിൽവേ; 37 ട്രെയിനുകളിൽ സ്ലീപ്പർ കോച്ച് വർധിപ്പിച്ചു

Published : Dec 06, 2025, 08:17 AM IST
Indigo

Synopsis

ഇൻഡിഗോ വിമാനങ്ങൾ വ്യാപകമായി റദ്ദാക്കിയതിനെ തുടർന്നുണ്ടായ യാത്രാ പ്രതിസന്ധിക്ക് പരിഹാരമായി ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് രാജ്യത്തുടനീളം 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ ചേർക്കുകയും 114-ൽ അധികം ട്രിപ്പുകൾ നടത്തുകയും ചെയ്തു.

ദില്ലി: ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിനിടെ യാത്രക്കാർക്ക് ആശ്വാസ നടപടിയുമായി റെയിൽവേ. അടിയന്തര നടപടിയുടെ ഭാ​ഗമായി 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ വർധിപ്പിച്ചു. ഇൻഡിഗോ വിമാനങ്ങൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് യാത്രക്കാരുടെ ആവശ്യം പരി​ഗണിച്ചാണ് ഈ നീക്കം. രാജ്യത്തുടനീളം 114 ലധികം അധിക ട്രിപ്പുകളും സർവീസ് നടത്തിയിട്ടുണ്ട്. ദക്ഷിണ റെയിൽവേ (എസ്ആർ) ഏറ്റവും കൂടുതൽ നടപടികൾ സ്വീകരിച്ചത്. 18 ട്രെയിനുകളുടെ ശേഷി വർദ്ധിപ്പിച്ചു. ഉയർന്ന ഡിമാൻഡ് ഉള്ള റൂട്ടുകളിൽ അധിക ചെയർ കാർ, സ്ലീപ്പർ ക്ലാസ് കോച്ചുകൾ വിന്യസിച്ചിട്ടുണ്ട്. നോർത്തേൺ റെയിൽവേ (എൻആർ) എട്ട് ട്രെയിനുകളിൽ 3 എസി, ചെയർ കാർ ക്ലാസ് കോച്ചുകളുടെ അധിക കോച്ചുകൾ കൂട്ടിച്ചേർത്തു. 

ഇന്ന് മുതൽ നടപ്പിലാക്കിയ ഈ നടപടികൾ കൂടുതൽ ആളുകൾ സഞ്ചരിക്കുന്ന വടക്കൻ ഇടനാഴികളിലെ ലഭ്യത വർധിപ്പിക്കുമെന്ന് റെയിൽവേ അറിയിച്ചു. വെസ്റ്റേൺ റെയിൽവേ (WR) നാല് ട്രെയിനുകളിൽ 3AC, 2AC കോച്ചുകൾ കൂട്ടിച്ചേർത്തു. ന്യൂഡൽഹി, മുംബൈ, ലക്നൗ, ജമ്മു താവി, പട്ന, ഹൗറ, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളിലേക്കാണ് കോച്ചുകൾ വർധിപ്പിച്ചു. ആയിരത്തിലധികം വിമാനങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ നിരവധി യാത്രക്കാരാണ് പ്രതിസന്ധിയിലായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യൂറോപ്യൻ യൂണിയൻ നേതാക്കളുമായി എസ് ജയശങ്കർ ഇന്ന് കൂടിക്കാഴ്ച നടത്തും
രാത്രി നടക്കാനിറങ്ങി, മുന്നിൽ വന്നത് അഞ്ചടിയിലേറെ വലുപ്പമുള്ള മുതല, ക്രൂരമായി ആക്രമിച്ച് കൊന്ന് യുവാക്കൾ, അറസ്റ്റ്