മഴയിൽ ചോർന്നൊലിച്ച് കൊവിഡ് വാർഡ്; വെള്ളത്തിൽ മുങ്ങി രോ​ഗികളും കിടക്കകളും, വീഡിയോ

By Web TeamFirst Published Jul 19, 2020, 8:07 PM IST
Highlights

കനത്ത മഴയില്‍ പൈപ്പ് പൊട്ടിയതാണ് ആശുപത്രിയില്‍ വെള്ളം നിറയാന്‍ കാരണമെന്നും ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ലഖ്നൗ: മഴയിൽ ചോർന്നൊലിച്ച് കൊവിഡ് വാർഡ്. ഉത്തർപ്രദേശിലെ ബറേലി ആശുപത്രിയിലെ വാർഡാണ് വെള്ളത്തിൽ മുങ്ങിയത്. കനത്ത മഴയില്‍ പൈപ്പ് പൊട്ടിയതിന് പിന്നാലെ ആശുപത്രി വെള്ളത്തില്‍ മുങ്ങുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആശുപത്രി അധികൃതര്‍ നടപടി സ്വീകരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ഡില്‍ നിന്ന് രോഗികള്‍ നോക്കിയപ്പോള്‍ താഴോട്ട് ശക്തമായി വെള്ളം കുത്തിയൊലിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നുള്ളവര്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയത്. കനത്ത മഴയില്‍ പൈപ്പ് പൊട്ടിയതാണ് ആശുപത്രിയില്‍ വെള്ളം നിറയാന്‍ കാരണമെന്നും ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

"രാത്രി വൈകിയാണ് ഞങ്ങൾ വീഡിയോയെക്കുറിച്ച് അറിഞ്ഞത്. ഇതൊരു സ്വകാര്യ മെഡിക്കൽ കോളേജാണ്. അറിഞ്ഞയുടനെ, പ്ലംബിംഗ് തകരാറാണെന്ന് ഞങ്ങൾ കണ്ടെത്തി. ഞങ്ങൾ രോഗികളെ ഉടനടി മാറ്റി, ഇപ്പോൾ കാര്യങ്ങൾ സാധാരണ ​ഗതിയിൽ ആയിട്ടുണ്ട്" ബറേലിയുടെ ജോയിന്റ് മജിസ്‌ട്രേറ്റ് ഇഷാൻ പ്രതാപ് സിംഗ് പറഞ്ഞു.

Hospital in Bareilly with Covid patients pic.twitter.com/3JfMI7UyF6

— 🇮🇳 Anindita (@hatefreeworldX)
click me!