ബം​ഗാളിലെ കൂട്ട ബലാത്സംഗവും കൊലപാതകവും; പ്രതികളുടെ അറസ്റ്റിനായി പ്രതിഷേധം ശക്തം, പൊലീസ് വാഹനം തീയിട്ടു

Web Desk   | Asianet News
Published : Jul 19, 2020, 07:26 PM ISTUpdated : Jul 19, 2020, 07:40 PM IST
ബം​ഗാളിലെ കൂട്ട ബലാത്സംഗവും കൊലപാതകവും; പ്രതികളുടെ അറസ്റ്റിനായി പ്രതിഷേധം ശക്തം, പൊലീസ് വാഹനം തീയിട്ടു

Synopsis

ഗ്രാമത്തിലെ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാണ് ആക്രമാസക്തമായത്. 

കൊൽക്കത്ത: പശ്ചിമബം​ഗാളിലെ കാലാ​ഗഞ്ചിൽ നാട്ടുകാരുടെ പ്രതിഷേധം അക്രമാസക്തമായി. ഗ്രാമത്തിലെ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാണ് ആക്രമാസക്തമായത്. പ്രതിഷേധക്കാർ സർക്കാർ ബസുകൾക്കും പൊലീസ് വാഹനത്തിനും തീയിട്ടു. പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരിക്കുകയാണ്.

സുരക്ഷാസേനയും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതിഷേധക്കാരും പൊലീസും തമ്മിൽ സ്ഥലത്ത് ഏറ്റുമുട്ടലുമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോ​ഗിച്ചു. 

Read Also: മലയാള സിനിമയിലും കാസ്റ്റിംഗ് കൗച്ച് വിവാദം: പീഡനപരാതിയിൽ നിർമ്മാതാവിനെതിരെ കേസെടുത്തു...
 

PREV
click me!

Recommended Stories

'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'
കേന്ദ്രം കടുപ്പിച്ചു, 610 കോടി റീഫണ്ട് നൽകി ഇൻഡിഗോ! 3,000 ത്തോളം ലഗേജുകളും ഉടമകൾക്ക് കൈമാറി, പ്രതിസന്ധിയിൽ അയവ്