
ചെന്നൈ: ദില്ലി കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി നടന്‍ രജനീകാന്ത് രംഗത്ത്. സമാധാനപരമായി നടന്ന പ്രതിഷേധമാണ് അക്രമത്തിലേക്ക് വഴിമാറിയതെന്നും ഇതിന്‍റെ ഉത്തരവാദിത്തം കേന്ദ്ര അഭ്യന്തരമന്ത്രാലയമാണെന്നും രജനീകാന്ത് പറഞ്ഞു. ദില്ലി സര്‍ക്കാര്‍ കലാപം ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമര്‍ത്തണം. കലാപം നേരിടുന്നതില്‍ കേന്ദ്ര അഭ്യന്തരമന്ത്രാലയം പരാജയപ്പെട്ടെന്നും രജനീകാന്ത് പറഞ്ഞു.
രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ വീഴ്ചയാണ് കലാപത്തിലേക്ക് വഴിവച്ചതെന്നും രജനീകാന്ത് ആരോപിച്ചു. അതേസമയം പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്‍ലീം ജനവിഭാഗത്തെ ബാധിക്കില്ലെന്ന് ആവര്‍ത്തിച്ച രജനീകാന്ത് ശരിയായ കാര്യങ്ങള്‍ പറയുന്നത് കൊണ്ട് തന്നെ ബിജെപിയായി ചിത്രീകരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam