`പോറ്റിയേ കേറ്റിയേ' ​ഗാനം കേരളത്തിലെ മുഴുവൻ എംപിമാരും പാടി, അറസ്റ്റ് ചെയ്ത് അകത്താക്കാനാണ് ഭാവമെങ്കിൽ കേരളത്തിലെ ജയിലുകൾ പോരാതെ വരുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

Published : Dec 18, 2025, 11:10 AM IST
rajmohan unnithan

Synopsis

21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ് പാരഡി ​ഗാനത്തിനെതിരെ കേസെടുത്തതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറ‍ഞ്ഞു. പാരഡി ഗാനം മാർക്സിസ്റ്റ് പാർട്ടിക്ക് തലവേദനയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി: `പോറ്റിയേ കേറ്റിയേ' പാരഡി ​ഗാനത്തിനെതിരെ കേസെടുത്തതിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ് പാരഡി ​ഗാനത്തിനെതിരെ കേസെടുത്തതെന്ന് അദ്ദേഹം പറ‍ഞ്ഞു. ഒരു പാരഡി ​ഗാനം വിവാദമായി മാറിയിരിക്കുകയാണ്. പാരഡി ഗാനം മാർക്സിസ്റ്റ് പാർട്ടിക്ക് തലവേദനയായി മാറി. കേരളത്തിലെ മുഴുവൻ എംപിമാരും ഈ ഗാനം ആലപിച്ചിട്ടുണ്ട്. എല്ലാവരെയും കേസെടുത്ത് അറസ്റ്റ് ചെയ്യും എന്നാണ്. അറസ്റ്റ് ചെയ്ത് അകത്താക്കാനാണ് ഭാവമെങ്കിൽ കേരളത്തിലെ ജയിലുകൾ പോരാതെ വരുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

'പോറ്റിയെ കേറ്റിയെ' എന്ന പാരഡി പാട്ടിൽ പൊലീസ് കേസെടുത്തെങ്കിലും കടുത്ത നടപടികൾ ഉടനുണ്ടാകില്ല എന്നാണ് വിവരങ്ങൾ. പ്രതി ചേർത്തവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തും. കൂടാതെ പ്രചാരണം നൽകുന്ന സൈറ്റുകളിൽ നിന്നും പാട്ട് നീക്കം ചെയ്യും. രണമന്ത്രത്തെ അപമാനിക്കും വിധം മതവിദ്വേഷമുണ്ടാക്കുന്ന രീതിയിൽ പാട്ടുണ്ടാക്കിയതിനാണ് തിരുവനന്തപുരം സൈബർ പൊലീസ് ഇന്നലെ കേസെടുത്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അടുത്ത വീട്ടിലേക്ക് കല്ലെടുത്തെറിഞ്ഞതിന് തൃശൂരിൽ അയൽവാസിയെ കമ്പിവടികൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ
വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യിൽനിന്ന് കിണറ്റിലേക്ക് വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം