
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിലെ അതികായൻ രാകേഷ് ജുൻജുൻവാലയുടെ സംസ്കാര ചടങ്ങുകൾ അല്പസമയത്തിനകം മുംബൈയിൽ നടക്കും. മലബാർ ഹില്ലിലെ ബാൻ ഗംഗ ശ്മശാനത്തിലാണ് ചടങ്ങുകൾ. മുംബൈയിൽ ഇന്ന് പുലർച്ചെയായിരുന്നു ജുൻ ജുൻവാലയുടെ അന്ത്യം. 62 വയസായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ബോധരഹതിനായതിനെ തുടർന്ന് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതം ആണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
ഓഹരിവിപണിയിലെ നേട്ടങ്ങൾ പരിഗണിച്ച് ഇന്ത്യൻ വാറൻ ബഫറ്റെന്ന് വിളിപ്പേരുള്ളയാളാണ് ജുൻജുൻവാല. പുത്തൻ വിമാനകമ്പനിയായ അകാസാ എയറുമായി വ്യോമയാന മേഖലയിലേക്ക് രംഗപ്രവേശം ചെയ്തതോടെയാണ് അടുത്തിടെ അദ്ദേഹം വാർത്തകളിൽ നിറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രി അമിത്ഷാ അടക്കം നിരവധി പേർ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി.
ദില്ലി: ഇന്ത്യൻ ഓഹരി വിപണിയിലെ അദ്ഭുത മനുഷ്യനായാണ് രാകേഷ് ജുൻജുൻവാലയെ വിശേഷിപ്പിക്കുന്നത്. ബിഗ് ബുൾ ഓഫ് ഇന്ത്യ, കിങ് ഓഫ് ബുൾ മാർക്കറ്റ് എന്നെല്ലാം അദ്ദേഹത്തെ ബിസിനസ് ലോകം വാഴ്ത്തുന്നു. ഇന്ത്യയുടെ വാറൻ ബഫറ്റ് എന്ന് മറ്റൊരു വിശേഷണവും അദ്ദേഹത്തിനുണ്ട്. എല്ലാത്തിനും കാരണം സ്വപ്രയത്നം കൊണ്ട് ജുൻജുൻവാല വെട്ടിപ്പിടിച്ച ഉയരങ്ങളാണ്.
ജുൻജുൻവാലയെ കുറിച്ച് 10 കാര്യങ്ങൾ
1960 ജൂലൈ അഞ്ചിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. മുംബൈയിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു പിതാവ്. ബിരുദ പഠനത്തിന് ശേഷം ചാർട്ടേർഡ് അക്കൗണ്ടന്റായി. ഓഹരി വിപണിയിൽ നേട്ടങ്ങൾ കൊയ്ത അദ്ദേഹം പിൽക്കാലത്ത് ആപ്ടെക് ലിമിറ്റഡ് ചെയർമാനായും ഹംഗാമ ഡിജിറ്റൽ മീഡിയ എന്റർടെയ്ൻമെന്റ് ചെയർമാനായും പ്രവർത്തിച്ചു.
പ്രൈം ഫോക്കസ് ലിമിറ്റഡ്, ജിയോജിത്ത് ഫിനാൻഷ്യൽ സർവീസ്, ബിൽകെയർ ലിമിറ്റഡ്, പ്രാജ് ഇന്റസ്ട്രീസ് ലിമിറ്റഡ്, പ്രൊവോഗ് ഇന്ത്യ ലിമിറ്റഡ്, കോൺകോർഡ് ബയോടെക്, ഇന്നോവസിന്ത് ടെക്നോളജീസ്, മിഡ് ഡേ മൾട്ടിമീഡിയ, നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി, വൈസ്റോയ് ഹോട്ടൽസ്, ടോപ്സ് സെക്യൂരിറ്റി കമ്പനികളുടെയെല്ലാം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
വിശേഷിപ്പിച്ചിരുന്നു. ആകാശ എയർ വിമാനക്കമ്പനിയാണ് രാകേഷ് ജുൻജുൻവാലയുടെ നിക്ഷേപത്തിലെ അവസാനത്തേത്. മുൻ ജെറ്റ് എയർവേസ് സിഇഒ വിനയ് ദുബെക്കൊപ്പമാണ് ഈ കമ്പനി തുടങ്ങി. നിലവിൽ രണ്ട് വിമാനങ്ങളുള്ള കമ്പനി 70 എയർക്രാഫ്റ്റുകളുമായി ആഭ്യന്തര വിമാന സർവീസ് രംഗത്ത് കുതിച്ചു ചാട്ടത്തിന് ഒരുങ്ങി നിൽക്കെയാണ് നെടുംതൂണായ രാകേഷ് ജുൻജുൻവാലയുടെ മരണം.