സ്വർണക്കടത്ത് കേസ്: രന്യ റാവുവിന് സ്വർണം നൽകിയത് കൂട്ടുപ്രതി തരുൺ രാജു; ഡിആർഐ കോടതിയിൽ 

Published : Mar 21, 2025, 02:09 PM IST
സ്വർണക്കടത്ത് കേസ്: രന്യ റാവുവിന് സ്വർണം നൽകിയത് കൂട്ടുപ്രതി തരുൺ രാജു; ഡിആർഐ കോടതിയിൽ 

Synopsis

അമേരിക്കൻ പൗരത്വമുള്ള തരുൺ ഒസിഐ കാർഡ് ദുരുപയോഗം ചെയ്താണ് സ്വർണക്കടത്ത് എളുപ്പമാക്കിയത്.

ബംഗളുരു : സ്വർണക്കടത്ത് കേസിൽ പ്രതിയും കന്നഡ താരവുമായ രന്യ റാവുവിന് സ്വർണം നൽകിയത് കൂട്ടുപ്രതി തരുൺ രാജു തന്നെ എന്ന് ഡിആർഐ കോടതിയെ അറിയിച്ചു. ഹൈദരാബാദിൽ നിന്ന് ദുബായ്ക്ക് പോയ തരുൺ ദുബായിൽ വെച്ച് രന്യക്ക് സ്വർണം കൈമാറി തിരിച്ചു വന്നു. അമേരിക്കൻ പൗരത്വമുള്ള തരുൺ ഒസിഐ കാർഡ് ദുരുപയോഗം ചെയ്താണ് സ്വർണക്കടത്ത് എളുപ്പമാക്കിയത്.

സ്വർണം കടത്തുന്ന രീതിയെക്കുറിച്ച് ഡിആർഐ പറയുന്നതിങ്ങനെ: ജനീവയിലേക്കും തായ്ലൻഡിലേക്കും കയറ്റുമതി ചെയ്യാൻ ഉള്ള സ്വർണം എന്ന് പറഞ്ഞാണ് ദുബായ് കസ്റ്റംസിൽ നിന്ന് പരിശോധനയ്ക്ക് ശേഷം ഇരുവരും അകത്തേക്ക് കയറുക. വിസ ഇല്ലാതെ ഈ രണ്ട് സ്ഥലത്തേക്കും തരുണിന് യുഎസ് പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യാം. എന്നാൽ അകത്ത് കയറിക്കഴിഞ്ഞാൽ സ്വർണം മാറ്റി രന്യയുടെ ബാഗേജിലേക്ക് വയ്ക്കും.

ബംഗളുരു വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പരിശോധന ഇല്ലാതെ കടക്കാൻ രന്യ രണ്ടാനച്ഛൻ രാമചന്ദ്ര റാവു ഐപിഎസ്സിന്റെ സ്വാധീനവും ഉപയോഗിക്കും. ഇരുവരും ചേർന്ന് ദുബായിൽ വിര ഡയമണ്ട്സ് എന്ന പേരിൽ സ്ഥാപനം നടത്തിയെന്നും ഡിആർഐ വ്യക്തമാക്കുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള രന്യയുടെയും തരുണിന്‍റെയും ജാമ്യാപേക്ഷകൾ കഴിഞ്ഞ ദിവസം ബെംഗളുരു കോടതി തള്ളിയിരുന്നു.  

 

മകളുടെ സ്വർണക്കടത്ത്, കർണാടക ഡിജിപി കെ. രാമചന്ദ്ര റാവു നിർബന്ധിത അവധിയിൽ

 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ
ആദ്യം ചാറ്റിംഗ്, പിന്നീട് വീട്ടിലേക്ക് ക്ഷണിക്കും; രഹസ്യമായി വീഡിയോ പകർത്തി ഭീഷണി, തെലങ്കാനയിൽ ഹണിട്രാപ്പ്, ദമ്പതികൾ പിടിയിൽ