രാഹുൽ ഗാന്ധിക്കെതിരായ വിമർശനത്തിൽ ബിജെപി എംപി രവി കിഷന് നാക്കുപിഴ, പ്രധാമന്ത്രിയാകേണ്ടയാൾ എന്ന പ്രയോഗം സോഷ്യൽ മീഡിയയിൽ വൈറൽ

Published : Oct 15, 2026, 11:54 AM IST
ravi kishans slip of tongue about rahul gandhi goes viral on social media

Synopsis

പ്രതിഷേധ മാർച്ചിനിടെ സ്വന്തം പാർട്ടി പ്രവർത്തകനെ കൈകൊണ്ട് തള്ളിയെന്നാരോപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉന്നയിച്ച വിമർശനത്തിൽ ബി.ജെ.പി എം.പിയും സിനിമാ താരവുമായ രവി കിഷന് നാക്കുപിഴ

ഡൽഹി: പ്രതിഷേധ മാർച്ചിനിടെ സ്വന്തം പാർട്ടി പ്രവർത്തകനെ കൈകൊണ്ട് തള്ളിയെന്നാരോപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉന്നയിച്ച വിമർശനത്തിൽ ബി.ജെ.പി എം.പിയും സിനിമാ താരവുമായ രവി കിഷന് നാക്കുപിഴ. രാഹുൽ ഗാന്ധിയെ പരിഹസിക്കുന്നതിനിടെ "നിങ്ങൾ പ്രധാനമന്ത്രിയാകാൻ പോകുകയാണ്, എന്നിട്ടാണോ സ്വന്തം പ്രവർത്തകരെ തല്ലുന്നത്" എന്ന് രവി കിഷൻ പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എസ്ഐആർ റദ്ദാക്കണമെന്നും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ മാർച്ചിനിടെ രാഹുൽ ഗാന്ധി ഒരു കോൺഗ്രസ് പ്രവർത്തകനെ തള്ളുന്നതായുള്ള വീഡിയോ ബി.ജെ.പി ഹാൻഡിലുകൾ പുറത്തുവിട്ടിരുന്നു.

ഗോരഖ്പൂരിൽ നിന്നുള്ള ബി.ജെ.പി എം.പിയായ രവി കിഷൻ മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനം നടത്തിയത്. രാഹുൽ ഗാന്ധിയെ അധിക്ഷേപിക്കുന്നതിനിടയിൽ "നിങ്ങൾ പ്രധാനമന്ത്രിയാകാൻ പോകുകയാണ്" എന്ന് അദ്ദേഹം പരാമർശിച്ചതാണ് ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയതും ട്രോളുകൾക്ക് വഴിവെച്ചതും. പ്രതിപക്ഷ നേതാക്കൾക്ക് മാനസികനില തെറ്റിയെന്നും, തെരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ കഴിയാത്തതിനാൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച് കൊണ്ട് പ്രതിഷേധ നാടകങ്ങൾ നടത്തുകയാണെന്നും രവി കിഷൻ ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നടൻ ഇമ്രാൻ ഖാൻ രാജ്യം വിടണം; നോട്ടീസ് നൽകി മുംബൈ പൊലീസ്, നടപടി ഗ്യാനേഷ് കുമാറിനെതിരായ സമരത്തിൽ പങ്കെടുത്തതിന് പിന്നാലെ
ആവശ്യം ഗ്യാനേഷ് കുമാറിന്‍റെ രാജി; ചെന്നൈയിൽ ഇന്ത്യ സഖ്യത്തിന്‍റെ വൻ പ്രതിഷേധം നടക്കും, ഒപ്പം ടിവികെയും