Latest Videos

സാമ്പത്തിക പ്രതിസന്ധിയില്ലെങ്കിൽ റിസർവ് എടുക്കുന്നതെന്തിന്? കേന്ദ്ര ധനമന്ത്രിക്കെതിരെ മന്ത്രി എംഎം മണി

By Web TeamFirst Published Aug 27, 2019, 5:30 PM IST
Highlights

സാധാരണ ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി കേന്ദ്രസർക്കാരിന് ഒരു വിഷയമേ അല്ലല്ലോയെന്നും സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി

തിരുവനന്തപുരം: റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽ നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ എടുക്കുന്നത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണെന്ന് മന്ത്രി എംഎം മണി. പാവപ്പെട്ട കോർപ്പറേറ്റുകളുടെ സാമ്പത്തിക പ്രതിസന്ധി തീർക്കാനായിരിക്കും റിസർവ് എടുക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്തെ സാധാരണ ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി കേന്ദ്രസർക്കാരിന് ഒരു വിഷയേ അല്ലല്ലോ എന്നും പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ ഈ വിമർശനം.

മന്ത്രി എംഎം മണിയുടെ ഫെയ്‌സ്ബുക് പോസ്റ്റ്

‘‪#‎റിസർവ്‬ ‪#‎ഞാനിങ്ങെടുക്കുകയാ‬

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടോ? 
ഏയ്, എവിടെ ? ഇല്ലേ ഇല്ല എന്നായിരുന്നല്ലോ കേന്ദ്ര സർക്കാരിന്റെ മറുപടി. ഇപ്പോളിതാ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി 'റിസർവ് ബാങ്കിലെ റിസർവ് ഞാനിങ്ങെടുക്കുകയാ' എന്ന് കേന്ദ്ര ധനമന്ത്രി പറയുന്നു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഇല്ലെങ്കിൽ പിന്നെന്തിനാ 1.76 ലക്ഷം കോടി രൂപയുടെ 'റിസർവ്' എടുത്തു കൊണ്ടുപോകുന്നത്? 'പാവപ്പെട്ട കോർപ്പറേറ്റുകളുടെ' സാമ്പത്തിക പ്രതിസന്ധി തീർക്കാനായിരിക്കും. 
സാധാരണ ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി കേന്ദ്രസർക്കാരിന് ഒരു വിഷയമേ അല്ലല്ലോ!

click me!