ബം​ഗാളിൽ 15 ബൂത്തുകളിൽ നാളെ റീ പോളിം​ഗ്; സൗത്ത് 24 പർ​ഗാനസിലെ 2 മണ്ഡലങ്ങളിലായാണ് റീ പോളിം​ഗ് നടക്കുക

Published : May 01, 2026, 07:25 PM IST
polling

Synopsis

വോട്ടിം​ഗ് മെഷീനിൽ ടേപ്പ് ഒട്ടിച്ചതടക്കം പരാതി ഉയർന്ന ഇടങ്ങളിലാണ് ഇപ്പോൾ റീപോളിം​ഗ് നടത്തുന്നത്. സംസ്ഥാനത്തെ 294 സീറ്റുകളിൽ 142 ഇടത്താണ് വോട്ടെടുപ്പ് നടന്നത്.

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ 15 ബൂത്തുകളിൽ നാളെ റീ പോളിം​ഗ്. സൗത്ത് 24 പർ​ഗാനസിലെ 2 മണ്ഡലങ്ങളിലായാണ് റീ പോളിം​ഗ് നടക്കുക. വോട്ടിം​ഗ് മെഷീനിൽ ടേപ്പ് ഒട്ടിച്ചതടക്കം പരാതി ഉയർന്ന ഇടങ്ങളിലാണ് ഇപ്പോൾ റീപോളിം​ഗ് നടത്തുന്നത്. സംസ്ഥാനത്തെ 294 സീറ്റുകളിൽ 142 ഇടത്താണ് വോട്ടെടുപ്പ് നടന്നത്. ആകെ വോട്ടർമാരുടെ എണ്ണം 3.21 കോടി ആണ്. ഇതിൽ 1,64,35,627 പുരുഷന്മാരും 1,57,37,418 സ്ത്രീകളും 792 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടുന്നു. മൊത്തം 1448 സ്ഥാനാർഥികളാണ് മത്സരരം​ഗത്ത് ഉള്ളത്. ജനുവരി 23ന് നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിൽ 152 മണ്ഡലങ്ങളാണ് വിധിയെഴുതിയത്. 93.19 ശതമാനമായിരുന്നു പോളിങ്.

ഇത്തവണ രണ്ട് ഘട്ടങ്ങളിലായാണ് പശ്ചിമ ബം​ഗാളിൽ തെരഞ്ഞെടുപ്പ് നടത്തിയത്. 294 അം​ഗ നിയമസഭയിലേയ്ക്ക് ഏപ്രിൽ 23നും 29നുമാണ് പോളിം​ഗ് നടന്നത്. കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും (2011, 2016, 2021) മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസാണ് വിജയിച്ചത്. 34 വർഷത്തെ ഇടത് ഭരണം അവസാനിപ്പിച്ചുകൊണ്ടാണ് 2011ൽ തൃണമൂൽ അധികാരത്തിൽ വന്നത്. തൃണമൂലിനെ താഴെയിറക്കാനായി അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് ബിജെപി. അതിനാൽ ഇത്തവണ ശക്തമായ പോരാട്ടം തന്നെയാണ് സംസ്ഥാനത്ത് നടന്നിട്ടുള്ളത്. ഒന്നിലധികം രാഷ്ട്രീയ ആഖ്യാനങ്ങൾ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. തുടർച്ചയും മാറ്റവും തമ്മിലുള്ള ഒരു മത്സരമായി ബം​ഗാളിലെ തെരഞ്ഞെടുപ്പ് രൂപപ്പെട്ടു. വോട്ടർമാരെ സംബന്ധിച്ചിടത്തോളം പ്രത്യയശാസ്ത്രത്തിനപ്പുറമുള്ള മുൻ​ഗണനകളാണ് വോട്ടിം​ഗിൽ പ്രതിഫലിക്കാൻ സാധ്യതയുള്ളതെന്നാണ് വിലയിരുത്തൽ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വോട്ടെണ്ണലിന് മൂന്ന് നാൾ, ടിവികെയുടെ ഓഫീസിന് തീയിട്ട് അജ്ഞാതർ, ബാനറുകൾ വലിച്ചുകീറി
'ആദ്യം ഗ്യാസ്, അടുത്തത് പെട്രോൾ - ഡീസൽ വില, ഇതാണ് ഇലക്ഷൻ ബില്ല്'; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി