
ദില്ലി: ഐഎസ് പ്രവര്‍ത്തകനെന്ന് സംശയിച്ച് പൊലീസ് അറസ്റ്റ് ചെയ്ത യുവാവിന്റെ ഭാര്യ പ്രതികരണവുമായി രംഗത്ത്. ഉത്തര്‍പ്രദേശ് ബല്‍റാംപുര്‍ സ്വദേശി മുഹമ്മദ് മുസ്തകീന്‍ ഖാന് എന്ന അബു യൂസഫാണ് വെള്ളിയാഴ്ച ദില്ലിയില്‍ നിന്ന് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഗണ്‍ പൗഡറും സ്‌ഫോടക വസ്തുക്കളും പൊലീസ് കണ്ടെടുത്തിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ പലതവണ ആവശ്യപ്പെട്ടെന്നും എന്നാല്‍ ഭര്‍ത്താവ് അവസാനിപ്പിച്ചില്ലെന്നും ഭാര്യ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. തനിക്ക് നാല് കുട്ടികളുണ്ടെന്നും അവരുമായി എവിടെ പോകുമെന്നും യുവതി ചോദിച്ചു.
ദില്ലിയിലെ തിരക്കേറിയ ഭാഗങ്ങളില്‍ സ്‌ഫോടനം നടത്താനാണ് അബു യൂസഫ് പദ്ധതിയിട്ടിരുന്നതെന്നും അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ഇയാള്‍ക്ക് സഹായം ലഭിച്ചതെന്നുമാണ് പൊലീസ് വാദം.
തന്റെ മകന്‍ വളരെ നല്ല വ്യക്തിയാണെന്നും ഇതുവരെ ആരുമായും വഴക്കിന് പോലും പോയിട്ടില്ലെന്നും ഇത്തരമൊരു പ്രവൃത്തി ചെയ്യുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലുമാകില്ലെന്ന് പിതാവ് കഫീല്‍ അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. സ്‌ഫോടക വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ മകനെ വീട്ടില്‍ നിന്ന് പുറത്താക്കുമായിരുന്നെന്നും പിതാവ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam