ഇടക്കാല അധ്യക്ഷ സ്ഥാനം ഒഴിയാൻ സോണിയ ഗാന്ധി; ദില്ലിയിൽ തിരക്കിട്ട ചർച്ച

By Web TeamFirst Published Aug 23, 2020, 5:40 PM IST
Highlights

അധ്യക്ഷ സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന നിലപാടിലാണ് സോണിയ ഗാന്ധി. കോൺഗ്രസിലെ മുതിര്‍ന്ന നേതാക്കളെ ഇക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ദില്ലി: നിര്‍ണായക പ്രവർത്തക സമിതിയോഗത്തിന് മുന്നോടിയായി നേതൃമാറ്റ ചര്‍ച്ചകൾ സജീവമാക്കി കോൺഗ്രസ് ദേശീയ നേതൃത്വം. അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുകയാണെന്ന സൂചന സോണിയാ ഗാന്ധി മുതിര്‍ന്ന നേതാക്കൾക്ക് നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇതോടെയാണ് പ്രവര്‍ത്തക സമിതിയോഗത്തിന് മുന്നോടിയായി തിരക്കിട്ട ചര്‍ച്ചകൾ പുരോഗമിക്കുന്നത്. 

സോണിയ ഗാന്ധി ഇടക്കാല അദ്ധ്യക്ഷ സ്ഥാനം ഒഴിയുമെന്നാണ് റിപ്പോർട്ട്. പാര്‍ട്ടി നേതാക്കളെ ഇക്കാര്യം അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരിക്കാൻ ആരും തയ്യാറായിട്ടില്ല . മുഴുവൻ സമയ അധ്യക്ഷ സ്ഥാനം വേണെമെന്ന ആവശ്യം ശക്തമായി എല്ലാ മേഖലയിൽ നിന്നും ഉയർന്ന് വന്ന സാഹചര്യത്തിൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ നിർണായക മണിക്കൂറുകളാണ് കടന്ന് പോകുന്നത്. സോണിയാ ഗാന്ധിയേയും ഗാന്ധി കുടുംബത്തേയും പിന്തുണച്ച് നേതക്കൾ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. 

തുടര്‍ന്ന് വായിക്കാം: 'രാഹുലോ പ്രിയങ്കയോ വരണം, തയ്യാറല്ലെങ്കിൽ പുറത്ത് നിന്നൊരാളെ കണ്ടെത്തണം': പിജെ കുര്യൻ...
 

click me!