ബിഹാറില്‍ മൂന്ന് സീറ്റുകളിൽ റീ കൗണ്ടിംഗ് ആവശ്യപ്പെട്ട് സിപിഐഎംഎൽ

By Web TeamFirst Published Nov 10, 2020, 10:29 PM IST
Highlights

വളരെ കുറഞ്ഞ മാര്‍ജിനിലാണ് ഇവിടെ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടിരിക്കുന്നതെന്നും ഇതില്‍ വോട്ടെണ്ണല്‍ മാനദണ്ഡങ്ങളില്‍ വീഴ്ചയുണ്ടെന്നും പരാതിയില്‍ വിശദമാക്കുന്നു

ബിഹാറില്‍ മൂന്ന് സീറ്റുകളിൽ റീ കൗണ്ടിംഗ് ആവശ്യപ്പെട്ട് സി പി ഐ എം എൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. വോട്ടെണ്ണൽ സുതാര്യമായിരുന്നില്ലെന്നാണ് പരാതി. കേവല ഭൂരിപക്ഷം എന്‍ഡിഎ എത്തുന്നതിന് പിന്നാലെയാണ് പരാതി. ഭോരെ, അറാ, ദരൌന്ദാ നിയോജക മണ്ഡലങ്ങളിലാണ് റീ കൌണ്ടിംഗ് നടത്തണമെന്നാണ് ആവശ്യം.

വളരെ കുറഞ്ഞ മാര്‍ജിനിലാണ് ഇവിടെ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടിരിക്കുന്നതെന്നും ഇതില്‍ വോട്ടെണ്ണല്‍ മാനദണ്ഡങ്ങളില്‍ വീഴ്ചയുണ്ടെന്നും പരാതിയില്‍ വിശദമാക്കുന്നു. ഭോരെയില്‍ 103, ആറായില്‍ 194, ദരൌന്ദായില്‍ 109 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്ഥാനാര്‍ത്ഥിയുടെ പരാജയമെന്നും സിപിഐഎംഎല്‍ പോളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

മഹാസംഖ്യത്തിലെ 119 സ്ഥാനാര്‍ത്ഥികള്‍ ജയിച്ചുവെന്ന് അവകാശപ്പെട്ട് ആര്‍ജെഡിയും രംഗത്ത് വന്നിട്ടുണ്ട്. 

 

click me!