
ദില്ലി: ദില്ലി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടത്തിയ വൈറ്റ് കോളർ ഭീകര സംഘം കൂടുതൽ ഇടങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതി ഇട്ടിരുന്നതായി വിവരം. രാജ്യത്തെ കോഫി ഷോപ്പ് ശൃംഖലകളെ കേന്ദ്രീകരിച്ച് സംഘം സ്ഫോടനം നടത്താൻ പദ്ധതിയിട്ടതായാണ് വിവരങ്ങൾ പുറത്തുവന്നത്. ഇതിനായി ദില്ലിയിലെയും മറ്റു നഗരങ്ങളിലെയും കോഫി ഷോപ്പുകൾ ലക്ഷ്യമിട്ടു. ജമ്മു കശ്മീരിലെ സുരക്ഷാസേനയെ ലക്ഷ്യം വെച്ച് ആക്രമണം നടത്താൻ പ്രതികളിൽ സംഘത്തിലെ ചിലർ ചർച്ചയ്ക്കിടെ ആവശ്യപ്പെട്ടതായും വിവരമുണ്ട്. കഴിഞ്ഞ നാലുവർഷമായി പ്രതികൾ സ്ഫോടനത്തിനായി മുന്നൊരുക്കങ്ങൾ നടത്തി. കേസന്വേഷണത്തിനിടെ പ്രതികളെ ചോദ്യം ചെയ്തതിലൂടെയാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam