മുഹമ്മദ് ഫൈസലിന്‍റെ ശിക്ഷ മരവിപ്പിച്ചതിന് സ്റ്റേ ഇല്ല, ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ ആവശ്യം തള്ളി സുപ്രീംകോടതി

Published : Feb 20, 2023, 04:04 PM IST
മുഹമ്മദ് ഫൈസലിന്‍റെ ശിക്ഷ മരവിപ്പിച്ചതിന് സ്റ്റേ ഇല്ല, ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ ആവശ്യം തള്ളി സുപ്രീംകോടതി

Synopsis

സ്റ്റേ ചെയ്യണമെന്ന ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ ആവശ്യം ഇപ്പോൾ അംഗികരിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. 

ദില്ലി: വധശ്രമ കേസിൽ ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന്‍റെ ശിക്ഷ സസ്‌പെൻഡ് ചെയ്തത ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാതെ സുപ്രീംകോടതി. സ്റ്റേ ചെയ്യണമെന്ന ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ ആവശ്യം ഇപ്പോൾ അംഗികരിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ മുഹമ്മദ് ഫൈസലിന് നോട്ടീസ് നല്‍കുമെന്നും ഹർജി വിശദമായി പരിഗണിക്കാമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ശിക്ഷാ വിധി മരവിപ്പിച്ച ഹൈക്കോടതി നടപടി തെളിവുകൾ കണക്കിലെടുക്കാതെയാണെന്നും ഇതിൽ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചെന്നും ആയിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. ഹൈക്കോടതി ഉത്തരവിനെതിരെ കേസിലെ പരാതിക്കാരൻ മുഹമ്മദ് സാലിഹും ഹർജി ഫയൽ ചെയ്തിരുന്നു. 

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം