തമിഴ്നാട്ടിൽ റോക്കറ്റ് വിക്ഷേപണത്തിന് എത്തി; തെലങ്കാന ​ഗവർണർ അടിതെറ്റി വീണു, സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷയ്ക്കെത്തി

Published : Feb 20, 2023, 03:43 PM ISTUpdated : Feb 20, 2023, 03:52 PM IST
തമിഴ്നാട്ടിൽ റോക്കറ്റ് വിക്ഷേപണത്തിന് എത്തി; തെലങ്കാന ​ഗവർണർ അടിതെറ്റി വീണു, സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷയ്ക്കെത്തി

Synopsis

ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് റോക്കറ്റ് ലോഞ്ച് പരിപാടിയായിരുന്നു തമിലിസായ് സൗന്ദര രാജൻ ഉദ്ഘാടനം ചെയ്തത്

ചെന്നൈ: തമിഴ്നാട്ടിൽ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ തെലങ്കാന ​​ഗവർണർ തമിഴിസൈ സൗന്ദര രാജൻ അടിതെറ്റി വീണു. ഹൈബ്രിഡ് റോക്കറ്റ് ലോഞ്ച് പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു തമിഴിസൈ സൗന്ദരരാജൻ. റോക്കറ്റ് ലോഞ്ച് പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ​ഗവർണർക്ക് അടിതെറ്റിയത്. കൃത്യസമയത്ത് സുരക്ഷാ ഉദ്യോ​ഗസ്ഥർ ഇടപെട്ടതോടെയാണ് ​ഗവർണർ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്.

ഒന്നിച്ച് കുളിക്കാനിറങ്ങി മെഡിക്കൽ വിദ്യാർഥികൾ, ഒരാൾ മുങ്ങി, രക്ഷിക്കാൻ നോക്കിയവരും; 3 ജീവൻ നഷ്ടം, നാടിന് വേദന

തമിഴ്നാട് മഹാബലിപുരത്തിനടുത്തുള്ള പട്ടിപ്പുലം വില്ലേജിലാണ് തെലങ്കാന ​ഗവർണർ ഹൈബ്രിഡ് റോക്കറ്റ് ലോഞ്ച്  ഉദ്ഘാടന പരിപാടിക്കായി എത്തിയത്. ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് റോക്കറ്റ് ലോഞ്ച് പരിപാടിയായിരുന്നു തമിഴിസൈ സൗന്ദര രാജൻ ഉദ്ഘാടനം ചെയ്തത്. സ്റ്റേജിലെത്തി വിളക്കു കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്ത ഗവർണർ പ്രസം​ഗ ശേഷം ​വേദി വിട്ടിറങ്ങിയപ്പോളാണ് അടിതെറ്റിയത്. വേദിയിൽ നിന്നിറങ്ങി തിരിച്ച് കാറിലേക്ക് കയറുന്നതിനിടെ കാർപെറ്റിൽ കാൽതട്ടി വീഴുകയായിരുന്നു. പെട്ടെന്ന് തന്നെ സുരക്ഷാ ഉദ്യോ​ഗസ്ഥരും ജീവനക്കാരും ഓടിയെത്തി പിടിച്ചതോടെ ​ഗവർണർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അപ്പോഴേക്കും വീഴ്ച്ചയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു. ദൃശ്യമാധ്യമങ്ങളെല്ലാം ​ഗവർണർ അടിതെറ്റി വീണത് വാർത്തയാക്കുകയും ചെയ്തു. പുതുച്ചേരിയുടെ ലെഫ്റ്റനന്റ് ​ഗവർണർ പദവിയും വഹിക്കുന്നയാളാണ് തമിലിസായ് സൗന്ദര രാജൻ.

രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ നിർമ്മിച്ച 150 ഉപ​ഗ്രഹങ്ങൾ ​ഗവർണർ വിക്ഷേപിച്ചു. എ പി ജെ അബ്ദുൽ കലാം ഇന്റർനാഷ്ണൽ ഫൗണ്ടേഷനും കൽപ്പകം അറ്റോമിക് റിസേർച്ച് സെന്ററും, മാർട്ടിൻ ഫൗണ്ടേഷനും സ്പേസ് സോൺ ഓഫ് ഇന്ത്യയും സംയുക്തമായാണ് ഈ ദൗത്യത്തിന് ചുക്കാൻ പിടിക്കുന്നത്. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികളുടെ മക്കളായ 200 പേരും പുതുച്ചേരിയിലെ ​ഗോ​ത്ര വിഭാ​ഗത്തിൽ നിന്ന് 100 പേരുമാണ് ഈ മിഷനിൽ പങ്കെടുത്തത്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സോണിയയെയും രാഹുലിനെയും കണ്ട് വിജയ്, സിപിഐ ആസ്ഥാനത്തും എത്തി; തമിഴ്നാട് മുഖ്യമന്ത്രിയുടെ രണ്ടാം ദില്ലി സന്ദർശനം
എൻഡിഎ ഭരണം അസാധ്യമായത് പലതും സാധ്യമാക്കിയെന്ന് മോദി; ജാൽമുരി വിളമ്പി സുവേന്ദു, പ്രശംസയുമായി കമൽഹാസനും