ഗിനിയിൽ കുടുങ്ങിയ കപ്പലിലെ ഇന്ത്യക്കാരുടെ മോചനം നീളുന്നു,തടവിലുള്ളവരെ നൈജീരിയയിലേക്ക് മാറ്റുമോ എന്നാശങ്ക

By Web TeamFirst Published Nov 9, 2022, 6:16 AM IST
Highlights

ചീഫ് ഓഫീസർ സനു ജോസിനെ കപ്പലിലും ബാക്കിയുള്ളവരെ പ്രത്യേക കേന്ദ്രത്തിലുമാണ് തടവിലാക്കിയിരിക്കുന്നത്.എല്ലാ ജീവനക്കാരുടെയും പാസ്പോർട്ട് ഇന്നലെ എക്വറ്റോറിയൽ ഗിനി സൈന്യം പിടിച്ചെടുത്തിരുന്നു

 

ദില്ലി:ഇക്വറ്റോറിയിൽ ഗിനിയിൽ കുടുങ്ങിയ കപ്പലിലെ മലയാളികളടക്കം ഇന്ത്യക്കാരുടെ മോചനം നീളുന്നു. തടവിലാക്കിയവരെ വിമാനമാർഗം നൈജീയിരിയിലേക്ക് മാറ്റുമോ എന്നാണ് ആശങ്ക.ഇന്ത്യൻ എംബസി അധികൃതർ ഇരു രാജ്യങ്ങളുമായി ചർച്ച തുടരുകയാണ്.

ഹീറോയിക് ഇഡുൻ കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാർ ഇക്വറ്റോറിയൽ ഗിനിയിൽ തടവിൽ തുടരുകയാണ്. ചീഫ് ഓഫീസർ സനു ജോസിനെ കപ്പലിലും ബാക്കിയുള്ളവരെ പ്രത്യേക കേന്ദ്രത്തിലുമാണ് തടവിലാക്കിയിരിക്കുന്നത്.എല്ലാ ജീവനക്കാരുടെയും പാസ്പോർട്ട് ഇന്നലെ എക്വറ്റോറിയൽ ഗിനി സൈന്യം പിടിച്ചെടുത്തിരുന്നു.
പതിനൊന്നാം മണിക്കൂറിൽ ആശ്വാസം, ഗിനിയിൽ തടവിലായവർക്ക് കുടിവെള്ളം കിട്ടി, ഭക്ഷണവും; പക്ഷേ കാണാൻ അനുവദിച്ചില്ല

click me!