കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണം, അറ്റകുറ്റപ്പണി: ഒരുവർഷം ചെലവഴിച്ചത് 92.35 കോടി രൂപ

Published : Aug 23, 2026, 08:10 PM IST
delhi bungalow

Synopsis

ഡൽഹി ലൂട്ട്യൻസ് ബം​ഗ്ലാവ് മേഖലയിലുള്ള മന്ത്രിമാരുടെ വസതികളിലാണ് ഇത്രയും തുക ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്തിയത്. സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റ് മുഖേനയാണ് അറ്റകുറ്റപ്പണികൾക്കുള്ള പണം നൽകിയത്. 2014 മുതൽ ഇതുവരെ അറ്റകുറ്റപ്പണികൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത് 2025-26 വർഷത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി രൂപ ചെലവഴിച്ചതായി റിപ്പോർട്ട്. 2025-26 വർഷത്തിലാണ് ഇത്രയും തുക മന്ത്രിമാരുടെ വസതികളുടെ അറ്റകുറ്റപ്പണികൾക്കായി ചെലവഴിച്ചത്. 2014-15 മുതൽ 2025-26 വരെ പത്തുവർഷത്തിനിടെ ആകെ 547.68 കോടി രൂപയാണ് മന്ത്രിമാരുടെ വസതികളുടെ നവീകരണത്തിനായി ചെലവഴിച്ചതെന്നും റിപ്പോർട്ടിലുണ്ട്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിൽ വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട്ചെയ്തത്.

ഡൽഹി ലൂട്ട്യൻസ് ബം​ഗ്ലാവ് മേഖലയിലുള്ള മന്ത്രിമാരുടെ വസതികളിലാണ് ഇത്രയും തുക ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്തിയത്. സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റ് മുഖേനയാണ് അറ്റകുറ്റപ്പണികൾക്കുള്ള പണം നൽകിയത്. 2014 മുതൽ ഇതുവരെ അറ്റകുറ്റപ്പണികൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത് 2025-26 വർഷത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പണപ്പെരുപ്പവും പഴയ കെട്ടിടങ്ങളുടെ പരിപാലനച്ചെലവ് ഉയർന്നതുമാണ് ഇത്രയും തുക ചെലവായതിന്റെ കാരണമായി അധികൃതർ പറയുന്നത്. മിക്ക വസതികളും 80 മുതൽ 100 വർഷം വരെ പഴക്കമുള്ള ബം​ഗ്ലാവുകളാണ്. ചോർച്ച, ചിതൽശല്യം, ഇലക്ട്രിക്കൽ സംവിധാനങ്ങളുടെ തകരാറുകൾ, പ്ലംബിങ് തകരാറുകൾ തുടങ്ങിയവ വർഷങ്ങളായി ഇവിടെയുണ്ടെന്നും അധികൃതർ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വേൾഡ് കൾച്ചർ ഫെസ്റ്റിവലിൽ യമുനാ തീരത്ത് നാശമുണ്ടാക്കിയെന്ന കേസിൽ ആർട്ട് ഓഫ് ലിവിംഗിന് ആശ്വാസം, ഹരിത ട്രൈബ്യൂണൽ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി
സ്ത്രീ ശാക്തീകരണത്തിൽ ആത്മാർത്ഥമായി വിശ്വസിക്കുന്നുവെങ്കിൽ രാഹുൽ ഗാന്ധി വനിതാ ബില്ലിനെ പിന്തുണയ്ക്കുമോ? ചോദ്യങ്ങളുമായി സ്മൃതി ഇറാനി