2016-ൽ യമുനാ തീരത്ത് വേൾഡ് കൾച്ചർ ഫെസ്റ്റിവൽ കേസിൽ ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന് സുപ്രീം കോടതിയിൽ നിന്നും ആശ്വാസം. പരിസ്ഥിതി നാശമുണ്ടാക്കിയെന്ന ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കി. നഷ്ടപരിഹാരമായി കെട്ടിവെച്ച അഞ്ച് കോടി രൂപ തിരികെ നൽകാനും ഉത്തരവിട്ടു

ദില്ലി: യമുനാ നദിയുടെ വെള്ളപ്പൊക്കപ്രദേശത്ത് 2016 ൽ സംഘടിപ്പിച്ച വേൾഡ് കൾച്ചർ ഫെസ്റ്റിവലിനെ തുടർന്ന് പരിസ്ഥിതി നാശമുണ്ടാക്കിയെന്ന കേസിൽ ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനും ശ്രി ശ്രി രവിശങ്കറിനും സുപ്രീംകോടതിയിൽ ആശ്വാസം. 2017 ൽ ദേശീയ ഹരിത ട്രൈബ്യൂണൽ (എൻ ജി ടി) ഫൗണ്ടേഷനെതിരെ പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പരിപാടി നടന്ന സ്ഥലം ഫൗണ്ടേഷന് കൈമാറുന്നതിന് മുമ്പുതന്നെ മോശം അവസ്ഥയിലായിരുന്നുവെന്ന് ജസ്റ്റിസുമാരായ സതീഷ് ചന്ദ്ര ശർമ, എൻ കെ സിങ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി നഷ്ടപരിഹാരമായി, ഫൗണ്ടേഷൻ ദില്ലി ഡെവലപ്‌മെന്റ് അതോറിറ്റിയിൽ (ഡി ഡി എ) നിക്ഷേപിച്ച അഞ്ച് കോടി രൂപ നാലാഴ്ചയ്ക്കകം തിരികെ നൽകാനും കോടതി ഉത്തരവിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player