
ഇന്ത്യയിലെ വിവിധയിടങ്ങളില്‍ ഇന്നലെ നടന്ന റിപ്പബ്ലിക് ആഘോഷങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് ലക്ഷദ്വീപിലെ ഒരുകൂട്ടം യുവാക്കളുടെ റിപ്പബ്ലിക് ദിനാഘോഷമാണ്. സ്കൂബാ ടീമിലെ അംഗങ്ങളായ ഇവര്‍ അറബികടലിലെ വെള്ളത്തിനടിയില്‍ ദേശീയ പതാക ഉയര്‍ത്തിയാണ് രാജ്യസ്നേഹം പ്രകടിപ്പിച്ചത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ പട്ടേലടക്കം നിരവധി പ്രമുഖര്‍ സമൂഹമാധ്യമങ്ങളിലൂടെ ഇവരെ അഭിനന്ദിച്ചു.
മല്‍സ്യതൊഴിലാളികള്‍ക്കും ദ്വീപുവാസികള്‍ക്കുമൊപ്പം ചേര്‍ന്നായിരുന്നു ആറ്റോള്‍ സ്കൂബാ ടീമിലെ അഞ്ചുപേരുടെ ഈ വ്യത്യസ്ത ശ്രമം. വെള്ളത്തിനടിയില്‍ പോയി പതാക ഉയര്‍ത്തിയുള്ള ആഘോഷം ഭംഗിയാക്കാന‍് ഏഴു ദിവസമാണ് ഇവര്‍ വെള്ളത്തിനടിയില്‍ പരിശീലനം നടത്തിയത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലടക്കം നിരവധി പ്രമുഖരാണ് ഇവരെ അഭിനന്ദിക്കാനെത്തിയത്.
പലരും ഇവരുടെ ആത്മാര്‍ത്ഥതയെ പുകഴ്ത്തി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. യുവാക്കളുടെ പുതുമയുള്ള ചിന്തക്കും രാജ്യസ്നേഹത്തിനും മുന്നില്‍ സല്യൂട് ചെയ്യുന്നുവെന്നായിരുന്നു പ്രഫുല്‍ പട്ടേല്‍ ട്വീറ്റില്‍ കുറിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam