റിപ്പബ്ലിക് ദിന പരേഡ് റാലിയില്‍ അയോധ്യയും രാമക്ഷേത്രവും ഉള്‍പ്പെടുത്താന്‍ യുപി

By Web TeamFirst Published Dec 11, 2020, 3:42 PM IST
Highlights

അയോധ്യയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തിന്റെ മാതൃക ടാബ്ലോയില്‍ പ്രദര്‍ശിപ്പിക്കും.
 

ദില്ലി: റിപ്പബ്ലിക് ദിന പരേഡ് റാലിയില്‍ അയോധ്യയും രാമക്ഷേത്രയും ടാബ്ലോയില്‍ ഉള്‍പ്പെടുത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അയോധ്യയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തിന്റെ മാതൃക ടാബ്ലോയില്‍ പ്രദര്‍ശിപ്പിക്കും. ദീപാവലി ദിനത്തില്‍ കൊളുത്തിയ റെക്കോര്‍ഡ് ദീപാലങ്കാരത്തിന്റെ മാതൃകയും യുപി സര്‍ക്കാര്‍ ഉള്‍ക്കൊള്ളിക്കും. ദീപാവലിക്ക് ആറ് ലക്ഷം ദീപങ്ങളാണ് അയോധ്യയില്‍ തെളിയിച്ചത്. രാമായണവും ഉള്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
 

click me!