
ദില്ലി: സുപ്രീം കോടതിയുടെ ഇപ്പോഴത്തെ പ്രവർത്തനത്തിനെതിരെ രൂക്ഷ വിമർശനവുമായി റിട്ടയേർഡ് ജസ്റ്റിസ് മദൻ ബി ലോക്കൂർ. കൊവിഡ് കാലത്തെ കോടതിയുടെ പ്രവർത്തനങ്ങൾ നിരാശപ്പെടുത്തുന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സുപ്രീംകോടതി ഭരണഘടനാപരമായ ചുമതലകൾ തൃപ്തികരമായി നിറവേറ്റുന്നില്ല. എങ്ങനെ മുന്നോട്ട് പോകണമെന്നതിൽ കോടതി ആത്മപരിശോധന നടത്തണം. മുൻപ് പ്രവർത്തിച്ചതിനെക്കാൾ സജീവമായി പ്രവർത്തിക്കേണ്ട സമയമാണിത്. ഇതര സംസ്ഥാന തൊഴിലാളികളുടെ വിഷയത്തിൽ സുപ്രീംകോടതി നിലപാട് നിരാശപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഉചിതമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് പറയുന്നതിനൊപ്പം കോടതിക്കും ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുണ്ട്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹർജികളും ജമ്മു കശ്മീർ വിഷയവുമായി ബന്ധപ്പെട്ട ഹർജികളും വാദം കേൾക്കുന്നത് മാറ്റിയത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam