
ദില്ലി: രാജ്യത്ത് ലോക് ഡൌൺ സാഹചര്യത്തിൽ നിർത്തിവെച്ച വിമാന സർവ്വീസ് പുനരാരംഭിക്കുന്നതിന് തയ്യാറെടുക്കാൻ വിമാനത്താവളങ്ങൾക്ക് നിർദ്ദേശം. എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് വിമാനത്താവളങ്ങൾക്ക് ഇക്കാര്യത്തിൽ കത്ത് നൽകിയത്. മേയ് പകുതിയോടെ സർവ്വീസുകൾ തുടങ്ങാൻ തയ്യാറെടുക്കണമെന്നും ഒരു വിമാനത്തിൽ മുപ്പത് ശതമാനം ആളുകളെ ഉൾക്കെള്ളിക്കാമെന്നുമാണ് കത്തിൽ വ്യക്തമാക്കുന്നത്.
കൊവിഡ് പശ്ചാത്തലത്തിൽ അതായത് മൂന്നിലൊന്ന് സീറ്റുകളിലാവും ആദ്യം യാത്രക്കാരെ അനുവദിക്കുക. സാമൂഹിക അകലം പാലിക്കാനുള്ള തയ്യാറെടുപ്പുകൾ എയർപോർട്ടുകളിൽ നടത്തണമെന്നും നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു. എയർ ഇന്ത്യയും തയ്യാറെടുപ്പിന് നിർദ്ദേശം നല്കിയതായാണ് വിവരം.
ലോകത്ത് കൊവിഡ് ബാധിതർ 33 ലക്ഷം കടന്നു, അമേരിക്കയിൽ ഒരാഴ്ചക്കിടെ ജോലി നഷ്ടമായത് 38 ലക്ഷം പേർക്ക്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam