ഗുജറാത്ത് മോഡലിനെ വാഴ്ത്തി രേവന്ത് റെഡ്ഡി, തമാശ കലർത്തി മോദിയുടെ ഓഫർ, 'നിങ്ങൾ ഞങ്ങളോടൊപ്പം ചേരുന്നതാണ് നല്ലത്'

Published : May 11, 2026, 02:13 AM IST
revanth reddy modi

Synopsis

ഹൈദരാബാദിൽ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യവേ, പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ തൻ്റെ പക്ഷത്തേക്ക് നർമ്മരൂപേണ ക്ഷണിച്ചു. തെലങ്കാനയുടെ വികസനത്തിന് പിന്തുണ തേടിയ റെഡ്ഡിയുടെ പ്രസംഗത്തിന് മറുപടിയായാണ് മോദിയുടെ പരാമർശവും കണക്കുകൾ നിരത്തിയുള്ള വിശദീകരണവും. ഈ രാഷ്ട്രീയ നീക്കം തെലങ്കാനയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

ഹൈദരാബാദ്: ഹൈദരാബാദിൽ 9,400 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യവേ വേദിയിൽ കൗതുകകരമായ രാഷ്ട്രീയ നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ എ. രേവന്ത് റെഡ്ഡിയെ സാക്ഷിനിർത്തി, 'നിങ്ങൾ ഞങ്ങളുടെ കൂടെ ചേരുന്നതാണ് നല്ലത്' എന്ന് നർമ്മരൂപേണ പ്രധാനമന്ത്രി പറഞ്ഞത് സദസ്സിൽ ചിരി പടർത്തി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഗുജറാത്തിനെ പിന്തുണച്ചതുപോലെ തെലങ്കാനയെയും പിന്തുണയ്ക്കണമെന്ന രേവന്ത് റെഡ്ഡിയുടെ പ്രസംഗത്തിനുള്ള മറുപടിയായാണ് മോദിയുടെ ഈ പരാമർശം.

മുൻ യുപിഎ സർക്കാർ പത്ത് വർഷം കൊണ്ട് ഗുജറാത്തിന് നൽകിയതിനേക്കാൾ വലിയ തുക താൻ നൽകാൻ തയ്യാറാണെന്ന് മോദി വ്യക്തമാക്കി. എന്നാൽ അങ്ങനെ ചെയ്താൽ ഇപ്പോൾ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന തുകയുടെ പകുതി മാത്രമേ സംസ്ഥാനത്തിന് ലഭിക്കൂ എന്നും, അത് വികസന ലക്ഷ്യങ്ങളെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പ്രസ്താവനകൾ നടത്തില്ലെന്ന് രേവന്ത് റെഡ്ഡി പറഞ്ഞതിനാൽ താനും രാഷ്ട്രീയം പറയുന്നില്ലെന്ന് വ്യക്തമാക്കിയ മോദി, കണക്കുകൾ നിരത്തിയാണ് മറുപടി നൽകിയത്. ആന്ധ്രാപ്രദേശിന്‍റെ റെയിൽവേ ബജറ്റ് 1,000 കോടി രൂപയായിരുന്ന സ്ഥാനത്ത് ഇപ്പോൾ തെലങ്കാനയ്ക്ക് മാത്രമായി 5,500 കോടിയിലധികം രൂപ ബജറ്റിൽ വകയിരുത്തുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

രാജ്യം ഇന്ന് 'റിഫോം എക്സ്പ്രസ്' പാതയിലാണെന്നും അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യ തന്നെ നിർമ്മിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, പ്രധാനമന്ത്രിയുടെ മൂന്ന് ട്രില്യൺ ഡോളർ സാമ്പത്തിക ലക്ഷ്യത്തിലേക്ക് തെലങ്കാന 10 ശതമാനം സംഭാവന നൽകുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തന്‍റെ പ്രസംഗത്തിൽ ഉറപ്പുനൽകി. ഗുജറാത്ത് മോഡൽ വികസനം പോലെ തെലങ്കാന മോഡൽ നടപ്പിലാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അതിനായി പ്രധാനമന്ത്രിയുടെ വലിയ മനസ്സ് തെലങ്കാനയ്ക്കും ഉണ്ടാകണമെന്നും രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു. നയതന്ത്രപരമായും രാഷ്ട്രീയമായും ഏറെ പ്രാധാന്യമുള്ള ഈ വാക്പോര് തെലങ്കാനയിലെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സ്വയം നിയന്ത്രണ' ആഹ്വാനത്തിൽ രൂക്ഷ വിമർശനവുമായി കെസി; 'ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രധാനമന്ത്രി സമ്പൂർണ പരാജയം, ജനങ്ങളെ ദുരിതത്തിലാക്കുന്നു'
പശ്ചിമേഷ്യൻ സംഘർഷം: രാജ്യത്ത് കൊവിഡ് കാലം പോലെ നിയന്ത്രണം വേണമെന്ന് പ്രധാനമന്ത്രി; 'ഇന്ധന നിയന്ത്രണം, വർക്ക് ഫ്രം ഹോം, സ്വർണം വാങ്ങൽ ഒഴിവാക്കണം'