'മതാചാരങ്ങളുടെ പേരിൽ നദികൾ മലിനമാക്കാൻ പാടില്ല'; ഭക്തർ ചെയ്യുന്ന കാര്യങ്ങൾ പരിസ്ഥിതിക്ക് ദോഷകരമാകരുതെന്ന് മദ്രാസ് ഹൈക്കോടതി

Published : Jul 13, 2026, 12:09 PM IST
Madras HC

Synopsis

മതാചാരങ്ങളുടെ പേരിൽ നദികൾ മലിനമാക്കാൻ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. താമരഭരണി നദിയിൽ ഭക്തർ വസ്ത്രങ്ങളും മറ്റും ഉപേക്ഷിക്കുന്നത് പരിസ്ഥിതിക്ക് ദോഷകരമാണെന്നും, മതവിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ അന്തിമ ഉത്തരവിന് മുൻപ് എല്ലാവരെയും കേൾക്കുമെന്നും കോടതി വ്യക്തമാക്കി.

ചെന്നൈ: മതാചാരങ്ങളുടെ പേരിൽ നദികൾ മലിനമാക്കാൻ പാടില്ലെന്ന പരാമർശവുമായി മദ്രാസ് ഹൈക്കോടതി. ഭരണഘടനയിലെ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം പൊതുജനരോഗ്യവുമായി ബന്ധപ്പെട്ടതെന്ന് കോടതി. ഭക്തർക്ക് ആത്മീയനേട്ടത്തിനായി ചെയുന്ന കാര്യങ്ങൾ പരിസ്ഥിതിക്ക് ദോഷകരം ആകരുത്. താമിരഭരണി നദിയിൽ ഭക്തർ വസ്ത്രങ്ങളും ചെരുപ്പുകളും മറ്റും ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് പരാമർശം. ഒരു ദിവസം ഒരു ടൺ മാലിന്യം ആണ് ഉപേക്ഷിക്കപ്പെടുന്നതെന്ന് ശുചീകരണതൊഴിലാളി അറിയിച്ചിരുന്നു. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ മറ്റുള്ളവരെയും കേട്ടിട്ട് അന്തിമ ഉത്തരവ് ഇറക്കാമെന്ന് കോടതി. ജി ആർ സ്വാമിനാഥൻ അടങ്ങുന്ന ബഞ്ചാണ് കേസ് പരി​ഗണിച്ചത്.

ശവസംസ്കാര ചടങ്ങുകളുടെ മറവിൽ ടൺ കണക്കിന് വസ്ത്രങ്ങൾ, ചെരിപ്പുകൾ, ഗ്ലാസ് വസ്തുക്കൾ തുടങ്ങിയവ താമിരഭരണി നദിയിൽ തള്ളുന്നുവെന്നും  ഈ ആചാരം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നുവെന്നും എന്നാല്‍,  മതവിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് എല്ലാവരുടെയും അഭിപ്രായം കേൾക്കാൻ ആഗ്രഹിക്കുന്നുവെന്നും പൊതുജനങ്ങളെ അറിയിക്കാൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തിരുനെൽവേലി ജില്ലാ കളക്ടറോട് വ്യാഴാഴ്ച നിർദേശിച്ചു. ജലാശയങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന ജസ്റ്റിസുമാരായ ജി.ആർ. സ്വാമിനാഥനും ബി. പുഗലേന്തിയും ഉൾപ്പെട്ട പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

അംബാസംദുരം താലൂക്കിൽ സ്ഥിതി ചെയ്യുന്ന മണ്ഡപത്തിനെതിരെ ആരംഭിച്ച കുടിയൊഴിപ്പിക്കൽ നടപടികളെ എതിർത്ത് ഒരാൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ബെഞ്ച് ഈ നിർദ്ദേശങ്ങൾ നൽകിയത്. പാപനാശം മുതൽ താമിരബരണിയിലെ കുളിക്കടവുകളിൽ ആയിരക്കണക്കിന് ഭക്തർ അന്ത്യകർമങ്ങൾ നടത്താൻ എത്താറുണ്ടെന്ന് അപ്പർ താമിരബരണി സബ് ഡിവിഷനിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഡബ്ല്യുആർഒ) കോടതിയെ അറിയിച്ചു. മരിച്ചയാളുമായി ബന്ധപ്പെട്ട  വസ്ത്രങ്ങൾ, ടവലുകൾ, ചെരിപ്പുകൾ, മറ്റ് വസ്തുക്കൾ എന്നിവ ആചാരപരമായി ഉപേക്ഷിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. ആദി അമാവാസായി പോലുള്ള അവസരങ്ങളിൽ, മരിച്ചുപോയ പൂർവ്വികർക്ക് ആദരാഞ്ജലി അർപ്പിക്കാൻ തീർത്ഥാടകർ വൻതോതിൽ എത്താറുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റാപ്പിഡോ ബുക്ക് ചെയ്ത് യാത്ര കഴിഞ്ഞ് കൂലി കൊടുക്കാതെ മുങ്ങി യുവതി, പിന്തുടര്‍ന്ന യുവാവിനോട് പീഡന കേസിൽ അകത്തുപോകുമെന്ന് ഭീഷണി
ബദരീനാഥ് സംഭാവനക്കൊള്ള: ക്ഷേത്രം ജീവനക്കാരൻ അറസ്റ്റിൽ; പിടിയിലായത് ക്ഷേത്ര സമിതി ചെയർമാൻ്റെ പിഎ