'മെയിൻ' എയനോട്ടിക്കൽ എ‍ഞ്ചിനിയര്‍, വെബ് സീരീസ് കണ്ട് പദ്ധതിയിട്ടു, ചീറ്റിപ്പോയ ജ്വല്ലറി കവര്‍ച്ചയിൽ മൂന്നുപേര്‍ പിടിയിൽ

Published : Apr 10, 2026, 02:30 AM IST
Robbery after watching web series

Synopsis

ഗുജറാത്തിലെ സൂറത്തിൽ ജ്വല്ലറി കവർച്ചയ്ക്ക് ശ്രമിച്ച എയ്റോനോട്ടിക്കൽ എൻജിനീയർ അടക്കം മൂന്നുപേർ അറസ്റ്റിലായി. വെബ് സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നടത്തിയ ഈ ശ്രമം, 300-ഓളം സിസിടിവി ക്യാമറകൾ പരിശോധിച്ച് പോലീസ് പരാജയപ്പെടുത്തുകയായിരുന്നു.  

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ ജ്വല്ലറി കവർച്ച ശ്രമത്തിൽ എയ്റോനോട്ടിക്കൽ എൻജിനീയർ അടക്കം മൂന്നുപേർ അറസ്റ്റിൽ. പ്രതികൾ കുറ്റകൃത്യം നടത്തിയത് വെബ് സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന് പൊലീസ്. പ്രതികളെ പിടികൂടിയത് 300 ഓളം സിസിടിവി ക്യാമറകൾ പരിശോധിച്ച ശേഷമാണ്. കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ സൂറത്തിലെ നവസാരിയിൽ ജ്വല്ലറിയിൽ കവർച്ച നടത്താൻ ശ്രമിച്ച കേസിലാണ് മൂന്ന് പേർ പിടിയിലായത്.

വൽസാദ് സ്വദേശികളായ ഉമാങ് വച്ചാനി, രജനീകാന്ത് മക്വാന, മനോജ് സുർവ്യവംശി എന്നിവരാണ് കവർച്ചാ ശ്രമം നടത്തി മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടിയിലായത്. കവർച്ചാ ശ്രമം എതിർത്തതിന് പിന്നാലെ പ്രതികൾ കടയുടമയ്ക്ക് നേരെ വെടിയുതിർത്തിരുന്നു. പൊലീസ് പറയുന്നതനുസരിച്ച്, ചൊവ്വാഴ്ച്ച രാവിലെ ജ്വല്ലറിയിൽ ആളുകൾ ഇല്ലാതിരുന്ന സമയം നോക്കി ഉമാങ് വച്ചാനിയും രജനീകാന്ത് മക്വാനയും കടയിലെത്തുകയായിരുന്നു. മനോജ് സുർവ്യവംശി ഇവർ വന്ന കാറിൽ തന്നെ ഇരിക്കുകയും ചെയ്തു. എന്നാൽ കവർച്ചാ ശ്രമമാണ് പ്രതികളുടെ ലക്ഷ്യം എന്ന് മനസിലാക്കിയ കടയുടമ അശോക് കടാരിയ ഈ ശ്രമത്തെ എതിർത്തു.

പിന്നാലെ ശബ്ദം കേട്ട് പ്രദേശത്തുള്ളവർ കടയിൽ എത്തുമെന്ന് മനസിലാക്കിയ പ്രതികൾ ശ്രമം ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. ഇതിനിടയിൽ ശ്രമം തകർത്തതിൻ്റെ വൈരാഗ്യത്തിൽ 2 തവണ അശോകിനെതിരെ പ്രതികൾ വെടിവെച്ചു. പിന്നാലെ കാറിൽ രക്ഷപെട്ട പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. പ്രതികൾ യാത്ര ചെയ്ത കാർ നമ്പർ പ്ലേറ്റ് ഊരി മാറ്റി ക്വാറിയിൽ ഉപേക്ഷിച്ച നിലയിൽ സമീപ പ്രദേശമായ ചിഖ്‌ലിയിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. സമീപ പ്രദേശങ്ങളിലെ സിസിടിവി പരിശോധിച്ചതിലൂടെ പ്രതികൾ വസ്ത്രങ്ങളെല്ലാം മാറി മറ്റൊരു വാഹനത്തിൽ കയറി പോകുന്നതായി പൊലീസ് കണ്ടത്തിയിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വൽസാദിൽ വെച്ച് പ്രതികളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് രണ്ട് മാസമായി കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നെന്നും വെബ്സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കവർച്ചയെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞത്. 25 വയസ്സുകാരനായ ഉമാങ് വച്ചാനിയാണ് കവർച്ചയുടെ ആസൂത്രകനെന്നാണ് പൊലീസ് കണ്ടത്തൽ.

അഹമ്മദാബാദ് ആസ്ഥാനമായുള്ള ഒരു സർവകലാശാലയിൽ നിന്ന് എയറോനോട്ടിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ വച്ചാനി ഐഎസ്ആർഒയിലടക്കം ഇൻ്റേൺഷിപ്പ് ചെയ്തിട്ടുണ്ട്. വിദ്യാർത്ഥി ആയിരിക്കുമ്പോഴേ മോഷണ കേസുകളിൽ പ്രതിയാണ് വച്ചാനി. നിലവിൽ പ്രതികൾക്ക് എവിടെ നിന്നാണ് തോക്ക് ലഭിച്ചതെന്നും കവർച്ചയ്ക്കായി ഈ ജ്വല്ലറി തന്നെ തിരഞ്ഞെടുക്കാൻ കാരണമെന്തെന്നുമാണ് നിലവിൽ പൊലീസ് പരിശോധിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഭര്‍ത്താവിന്റെ മൃതദേഹത്തിന് മുന്നിൽ ഭാര്യ കരഞ്ഞുപറഞ്ഞത് വിശ്വസിച്ചു, പക്ഷെ യുവാവിനെ കൊല്ലാൻ കാമുകനൊപ്പം ക്വട്ടേഷൻ നൽകിയ കഥ വൈകാതെ പുറത്തായി
അസമിൽ റെക്കോഡ് പോളിംഗ്, ഭരണം പിടിച്ചെടുക്കുമെന്ന് കോൺഗ്രസ്, ഭരണത്തുടർച്ചയെന്ന് ബിജെപി; പുതുച്ചേരിയിലും പോളിംഗ് കനത്തു, ടിവികെ നിർണായകം?