Published : Mar 31, 2025, 06:10 AM ISTUpdated : Mar 31, 2025, 11:05 PM IST

" എന്നെ ഇഷ്ടപ്പെടുന്നില്ലെങ്കിൽ, എനിക്കും അവരെ ഇഷ്ടമല്ല": ചേര്‍ത്തലയിൽ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

Summary

മംഗലാപുരത്ത് മുത്തൂറ്റ് ശാഖയിൽ മോഷണശ്രമം നടത്തിയ രണ്ട് മലയാളികൾ അറസ്റ്റിൽ. കാഞ്ഞങ്ങാട് സ്വദേശികളായ മുരളി, ഹർഷദ് എന്നീ രണ്ട് പേരാണ് അറസ്റ്റിലായത്. മംഗലാപുരത്തെ ഡെർളക്കട്ടെയിലെ മുത്തൂറ്റ് ശാഖയിലാണ് പുലർച്ചെ മൂന്ന് മണിയോടെ മോഷണശ്രമം ഉണ്ടായത്. കാസർകോട് സ്വദേശിയായ അബ്ദുൾ ലത്തീഫ് ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് വ്യക്തമാക്കി. 

" എന്നെ ഇഷ്ടപ്പെടുന്നില്ലെങ്കിൽ, എനിക്കും അവരെ ഇഷ്ടമല്ല": ചേര്‍ത്തലയിൽ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

11:05 PM (IST) Mar 31

ചേര്‍ത്തലയിൽ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

ചേർത്തലയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു.ചേർത്തല നെടുമ്പ്രക്കാട് സ്വദേശി രവീന്ദ്രൻ (68) ആണ് മരിച്ചത്.

കൂടുതൽ വായിക്കൂ

10:49 PM (IST) Mar 31

അച്ഛനൊപ്പം നടക്കുന്നതിനിടെ തെന്നി വെള്ളത്തിൽ വീണു, അച്ഛൻകോവിൽ ആറ്റിൽ ഒഴുക്കിൽപ്പെട്ട് 15കാരി മരിച്ചു


പത്തനംതിട്ട വലഞ്ചുഴിയിൽ അച്ഛൻകോവിൽ ആറ്റിൽ ഒഴുക്കിൽപ്പെട്ട് 15കാരി മരിച്ചു. അഴൂർ സ്വദേശി ആവണി (15) ആണ് മരിച്ചത്. അച്ഛനൊപ്പം നടക്കുമ്പോൾ നടപ്പാലത്തിൽ നിന്ന് കാൽ തെന്നി വെള്ളത്തിൽ വീഴുകയായിരുന്നു
കൂടുതൽ വായിക്കൂ

10:45 PM (IST) Mar 31

യുവതിയെയും മക്കളെയും കാണാനില്ല; സ്‌കൂട്ടര്‍ വടകര റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തി, അന്വേഷണ സംഘം ബെംഗളൂരുവിൽ

നാദാപുരം വളയത്ത് യുവതിയെയും രണ്ട് മക്കളെയും കാണാതായ സംഭവം. യുവതി സഞ്ചരിച്ച സ്കൂട്ടർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി, അന്വേഷണം ബാംഗ്ലൂരിലേക്ക് വ്യാപിപ്പിച്ചു.

കൂടുതൽ വായിക്കൂ

10:37 PM (IST) Mar 31

'7 ഇന്ത്യൻ സംസ്ഥാനങ്ങൾ ലോക്കാണ്, സമുദ്ര സംരക്ഷകൻ ഞങ്ങൾ, ചൈനയെ നിക്ഷേപത്തിന് ക്ഷണിച്ച് ബംഗ്ലാദേശ്, വിമര്‍ശനം

'ഏഴ് ഇന്ത്യൻ സംസ്ഥാനങ്ങൾ ലോക്കാണ്, സമുദ്ര സംരക്ഷൻ ബംഗ്ലാദേശാണ്, ഇന്ത്യയെ പരാമര്‍ശിച്ച് ചൈനയെ നിക്ഷേപത്തിന് ക്ഷണം, വിമര്‍ശനം

 

കൂടുതൽ വായിക്കൂ

09:58 PM (IST) Mar 31

'മതനിരപേക്ഷ രാജ്യത്തിന്‍റെ ആവശ്യകത ഫലപ്രദമായി അവതരിപ്പിച്ച സിനിമ': എമ്പുരാനെ കുറിച്ച് എം വി ഗോവിന്ദൻ

എമ്പുരാൻ സിനിമയെക്കുറിച്ച് എം വി ഗോവിന്ദൻ, എം ബി രാജേഷ് എന്നിവരുടെ പ്രതികരണം

കൂടുതൽ വായിക്കൂ

09:27 PM (IST) Mar 31

മ്യാൻമറിൽ മരണം 2000 കടന്നു, 3900 പേർക്ക് പരിക്ക്; റെയില്‍വേ, വിമാന സര്‍വീസുകള്‍ പുനസ്ഥാപിക്കാനായില്ല

ഓപ്പറേഷൻ ബ്രഹ്മയുടെ ഭാഗമായി മ്യാൻമറിലെത്തിയ ഇന്ത്യൻ സംഘം രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്

കൂടുതൽ വായിക്കൂ

09:13 PM (IST) Mar 31

പൊട്ടിയ മുൻ ഗ്ലാസുമായി സർവീസ് നടത്തി കെഎസ്ആർടിസി ബസ്, എംവിഡിയുടെ ശ്രദ്ധയിപെട്ടപ്പോൾ നടപടി

തിരുവല്ല ഡിപ്പോയിലെ ബസിനാണ് 250 രൂപ പിഴയിട്ടത്. പിഴ അടച്ചില്ലെങ്കിലും, പിഴയിട്ടതിന് പിന്നാലെ ഗ്ലാസ് മാറ്റി.

കൂടുതൽ വായിക്കൂ

09:04 PM (IST) Mar 31

കോഴിക്കോട് ഹോസ്റ്റലിൽ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി

കോഴിക്കോട് നിന്നും കാണാതായ 13കാരനെ കണ്ടെത്തി. പൂണെയിൽ നിന്നാണ് പൊലീസ് സംഘം കുട്ടിയെ കണ്ടെത്തിയത്. .ബിഹാർ സ്വദേശിയായ സൻസ്കാർ കുമാറിനെയാണ് ഹോസ്റ്റലിൽ നിന്ന് കാണാതായത്.

കൂടുതൽ വായിക്കൂ

08:25 PM (IST) Mar 31

മലപ്പുറത്ത് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് അച്ഛനും മകനും ദാരുണാന്ത്യം

മലപ്പുറം മാറാക്കരയിൽ സ്കൂട്ടർ കിണറ്റിൽ വീണ് അച്ഛനും മകനും ദാരുണാന്ത്യം. നിയന്ത്രണം വിട്ട സ്കൂട്ടർ സമീപത്തെ വീടിന്‍റെ മതിലിൽ തട്ടി ഇരുവരും കിണറ്റിലേക്ക് തെറിച്ചു വീഴുകയായിരുന്നു

കൂടുതൽ വായിക്കൂ

08:13 PM (IST) Mar 31

'മാമന്നൻ' കോമ്പോ വീണ്ടും, നേർക്കുനേർ വടിവേലുവും ഫഹദ് ഫാസിലും; 'മാരീശൻ' റിലീസ് പ്രഖ്യാപിച്ചു

'മാമന്നന്' ശേഷം വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം. 

കൂടുതൽ വായിക്കൂ

08:00 PM (IST) Mar 31

പാലക്കാട് പിക്കപ്പ് ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

പാലക്കാട് പട്ടാമ്പി മുതുതലയിൽ പിക്കപ്പ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. മുതുതല കൊട്ടിയാട്ടുപറമ്പിൽ വേലായുധനാണ് (75) മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം

കൂടുതൽ വായിക്കൂ

07:49 PM (IST) Mar 31

ഒടുവിൽ മൗനം വെടിഞ്ഞ് ഫെഫ്ക; എമ്പുരാൻ വിവാദം നിർഭാഗ്യകരം, 'വിമർശനം ഭീഷണിയും ചാപ്പകുത്തലുമാവരുത്'

എല്ലാ എമ്പുരാൻ ചലച്ചിത്ര പ്രവർത്തകരെയും ഫെഫ്ക ചേർത്തു നിർത്തുന്നുവെന്നും സംഘടന.

കൂടുതൽ വായിക്കൂ

07:20 PM (IST) Mar 31

മലപ്പുറത്ത് മണ്ണുമാന്തി യന്ത്രം തട്ടി നിര്‍മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് ദേശീയപാതയിൽ കൂരിയാടിൽ മണ്ണുമാന്തി യന്ത്രം തട്ടി ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.ബീഹാർ സ്വദേശിയായ മോഹൻ സാദത്ത് (50) ആണ് മരിച്ചത്.

കൂടുതൽ വായിക്കൂ

06:48 PM (IST) Mar 31

'ഞങ്ങളുടെ ജിപിയു ഉരുകി ഒലിക്കുകയാണ്' ജിബ്‌ലി ഇമേജ് തൽക്കാലത്തേക്ക് നിയന്ത്രിക്കുമെന്ന് സാം ആൾട്മാൻ

ചാറ്റ്ജിപിടി 4o-യുടെ 'സ്റ്റുഡിയോ ജിബ്‌ലി' എഐ ചിത്രങ്ങൾ തരംഗമായതോടെ ജീവനക്കാർ സമ്മർദ്ദത്തിലായി. അമിതമായ ഉപയോക്താക്കളുടെ ആവശ്യം ജിപിയുവിന് തകരാറുണ്ടാക്കിയെന്നും സാം ആൾട്മാൻ പറയുന്നു.

കൂടുതൽ വായിക്കൂ

06:17 PM (IST) Mar 31

കപ്പിത്താനെ ഉന്നം വെച്ച് തേജോവധം, രാജു...മുമ്പും അവഗണനകൾ നേരിട്ടതല്ലേ: പിന്തുണയുമായി ലിസ്റ്റിൻ സ്റ്റീഫൻ

ഇതിന് മുമ്പും ഈ അവഗണനകൾ പൃഥ്വിരാജ് നേരിട്ടതാണെന്നും ഇത് ഒന്നും പുതുമയുള്ള കാര്യം അല്ലെന്നും ലിസ്റ്റിൻ. 

കൂടുതൽ വായിക്കൂ

06:15 PM (IST) Mar 31

തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം; തിരുവുത്സവം- മേടവിഷു പൂജകൾ, ശബരിമല നട നാളെ തുറക്കും

ഉത്സവം കഴിഞ്ഞ് വിഷുവിനോട് അനുബന്ധിച്ച് പൂജകൾ കൂടി വരുന്നതിനാലാണ് തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം ലഭിക്കുന്നത്

കൂടുതൽ വായിക്കൂ

06:08 PM (IST) Mar 31

കീപാഡ് ഫോണൊഴികെ ഒന്നും ബാക്കിവെച്ചില്ല, ലക്ഷങ്ങൾ വിലയുള്ള ഫോണുകളടക്കം ചാക്കിലാക്കി, തൃശൂരിൽ വൻ മോഷണം

തലോര്‍ അഫാത്ത് മൊബൈല്‍ ഷോപ്പിലെ സ്മാര്‍ട്ട് ഫോണുകളും ടിവികളും ലാപ്പ്‌ടോപ്പും ടാബുകളും മേശയില്‍ സൂക്ഷിച്ച പണവുമാണ് കവര്‍ന്നത്. മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. രാവിലെ ജീവനക്കാര്‍ ഷോപ്പ് തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

കൂടുതൽ വായിക്കൂ

05:43 PM (IST) Mar 31

ട്രെൻഡിനൊപ്പം! ഗ്രോക്ക് ഉപയോഗിച്ച് ചാറ്റ്ജിപിടിയുടെ സഹായത്തോടെ കിടിലൻ ജിബ്‌ലി ചിത്രങ്ങളുണ്ടാക്കാം

xAI-യുടെ ഗ്രോക്ക് ചാറ്റ്ബോട്ട് കൊണ്ട്  ചാറ്റ്ജിപിടിയുടെ സഹായത്തോടെ കൂടുതൽ മികച്ച ചിത്രങ്ങൾ സൃഷ്ടിക്കാനാകും. 

കൂടുതൽ വായിക്കൂ

05:39 PM (IST) Mar 31

വഖഫ് നിയമഭേദഗതിയെ എതിര്‍ക്കരുതെന്ന നിലപാടുമായി സിബിസിഐ; മുനമ്പം തര്‍ക്കം നിയമഭേദഗതിയിലൂടെ പരിഹരിക്കണം

മുനമ്പം വിഷയത്തില്‍ നിയമഭേദഗതിയിലൂടെ പരിഹാരം കാണണമെന്നും  മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും സിബിസിഐ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി

കൂടുതൽ വായിക്കൂ

05:39 PM (IST) Mar 31

'മുട്ടാൻ ആരും വരേണ്ട! ഈ വർഷം അയാളുടെ മാത്രം'; ഇന്ത്യൻ സിനിമയുടെ നെറുകയിൽ 'എമ്പുരാൻ'

പുതിയ റെക്കോർഡ് അറിയിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് മോഹൻലാൽ.

കൂടുതൽ വായിക്കൂ

05:09 PM (IST) Mar 31

നുണകൾ പ്രചരിപ്പിക്കരുത്, വഖഫ് ബില്ലിനെതിരെ ചിലർ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു

വഖഫ് ബില്ലിനെതിരെ ചിലർ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റിജിജു വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.നുണകള്‍ പ്രചരിപ്പിക്കരുതെന്നും പാര്‍ലമെന്‍റിന്‍റെ ഈ സെഷനിൽ ബില്‍ കൊണ്ടുവരാനുള്ള ശ്രമം ഊര്‍ജിതമായി നടക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

കൂടുതൽ വായിക്കൂ

04:48 PM (IST) Mar 31

ഇന്ധനം മാറ്റാനും സൂക്ഷിക്കാനും ഹൈടെക് സംവിധാനം, ഗോഡൗൺ പരിശോധിച്ച പൊലീസ് ഞെട്ടി, 16000 ലിറ്റർ ‍ഡീസൽ പിടികൂടി

മലപ്പുറം തേഞ്ഞിപ്പലത്ത് ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ച 16000 ലിറ്റർ ഡീസൽ പൊലീസ് പിടികൂടി. ഇന്ധനം മാറ്റാനുള്ള അത്യാധുനിക പമ്പിങ് യൂണിറ്റുകളും പിടിച്ചെടുത്തു.

കൂടുതൽ വായിക്കൂ

04:39 PM (IST) Mar 31

'22 കോടി പേർ കഴിഞ്ഞ 12 വർഷത്തിൽ ലുലുമാൾ സന്ദർശിച്ചത് അവിശ്വസനീയ കാര്യം' യുസഫലി അതുല്യ വ്യക്തിയെന്നും സാനുമാഷ്

ലുലു മാൾ സന്ദർശിച്ച പ്രൊഫ. എം.എ. സാനുമാഷിന് 98-ാം വയസ്സിൽ അത്ഭുതകരമായ അനുഭവം. ലുലുമാളിന്റെ 12-ാം വാർഷികത്തിൽ യൂസഫലിയെയും ലുലു ഗ്രൂപ്പിനെയും അദ്ദേഹം പ്രശംസിച്ചു.

കൂടുതൽ വായിക്കൂ

04:36 PM (IST) Mar 31

'ഞങ്ങൾ ലെസ്ബിയൻസ് ആണെന്ന് പറയുന്നവരുണ്ട്'; കമന്റുകളെ കുറിച്ച് മഞ്ജു പത്രോസ്

'വെറുതെയല്ല ഭാര്യ' റിയാലിറ്റി ഷോയിൽ മഞ്ജുവിന്റെ സഹമൽസരാർത്ഥിയായിരുന്നു സിമി.

കൂടുതൽ വായിക്കൂ

03:58 PM (IST) Mar 31

പുരുഷന്മാരുടെ പ്രശ്‍നങ്ങൾ സംസാരിക്കുന്ന സിനിമ; 'ആഭ്യന്തര കുറ്റവാളി'യിലെ ആദ്യ ഗാനം

വിവാഹം കഴിഞ്ഞ ശേഷം സഹദേവൻ എന്നയാൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിൽ കൂടി സഞ്ചരിക്കുന്ന ചിത്രം ഉടൻ തിയേറ്ററുകളിലെത്തും. 

കൂടുതൽ വായിക്കൂ

03:54 PM (IST) Mar 31

ഭരിച്ച് മിച്ചം പിടിച്ചത് 37.5 കോടി; ട്വൻ്റി20 ഭരിക്കുന്ന പഞ്ചായത്തുകളിൽ പുതിയ പദ്ധതി; വൈദ്യുതി-ഗ്യാസ് സബ്‌സിഡി

കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളിലായി മിച്ചം പിടിച്ച 37.5 കോടി രൂപ ഉപയോഗിച്ച് വൈദ്യുതി-ഗ്യാസ് സബ്‌സിഡി നൽകുമെന്ന് ട്വൻ്റി ട്വൻ്റി

കൂടുതൽ വായിക്കൂ

03:36 PM (IST) Mar 31

ഇന്ന് 75 ലക്ഷം പോക്കറ്റിലാവും ! അറിയാം വിന്‍ വിന്‍ ലോട്ടറി ഫലം

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

കൂടുതൽ വായിക്കൂ

03:31 PM (IST) Mar 31

പ്രധാനമന്ത്രി മോദിക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കത്ത്: 'ആഴക്കടൽ ഖനന നീക്കം നിർത്തിവെക്കണം'

ആഴക്കടൽ ഖനനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നടത്തുന്ന എല്ലാ നടപടികളും നിർത്തിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

കൂടുതൽ വായിക്കൂ

03:23 PM (IST) Mar 31

ജിം സന്തോഷിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ കേസ്, ഒരു പ്രതി കൂടി പിടിയിൽ

കുതിരപ്പന്തി സ്വദേശി സോനുവിനെയാണ് ആലപ്പുഴയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇതോടെ കൃത്യത്തിൽ നേരിട്ട് പങ്കുള്ള 4 പേർ പിടിയിലായി. 

കൂടുതൽ വായിക്കൂ

03:22 PM (IST) Mar 31

'നിർഭാ​ഗ്യകരമായ അവസ്ഥ, പൃഥ്വിരാജിന് നേരെ സംഘടിതമായ ആക്രമണം'; എമ്പുരാൻ വിവാദത്തിൽ ആഷിഖ് അബു

പൃഥ്വിരാജിന് നേരെ നടക്കുന്നത് സംഘടിതമായ ആക്രമമാണെന്നും ആഷിഖ് അബു. 

കൂടുതൽ വായിക്കൂ

02:59 PM (IST) Mar 31

'ടെസ്റ്റ് ഡ്രൈവിംഗ്', നടപ്പാതയിലിരുന്നവരെ ഇടിച്ച് തെറിപ്പിച്ച് യുട്യൂബറുടെ ലംബോർഗിനി, 2 പേർക്ക് പരിക്ക്, കേസ്

നിരത്തിൽ നിന്നും നിയന്ത്രണം വിട്ട് തെന്നി മാറിയ കാർ നടപ്പാതയിൽ ഇരിക്കുകയായിരുന്ന തൊഴിലാളികളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

കൂടുതൽ വായിക്കൂ

02:50 PM (IST) Mar 31

നേതൃത്വം വടിയെടുത്തു, ലഹരി മാഫിയക്ക് നഗരസഭാ അധ്യക്ഷയുടെ ഒത്താശയെന്ന ആരോപണം പരസ്യമായി പിൻവലിച്ച് സിപിഎം കൗൺസിലർ

ലഹരിക്കച്ചവടത്തിന്‍റെ കേന്ദ്രമായ ഒരു കടക്കെതിരെ പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടി എടുക്കുന്നില്ലെന്നായിരുന്നു ആരോപണം. 

കൂടുതൽ വായിക്കൂ

02:27 PM (IST) Mar 31

'സിക്കന്ദറിന് നെഗറ്റീവ് റിവ്യൂകളും, ട്രോളും, കാര്യം സെയ്ഫല്ല': സല്‍മാന്‍ ഖാന് അഞ്ച് ഉപദേശവുമായി ആരാധകര്‍ !

സൽമാൻ ഖാൻ ചിത്രം സിക്കന്ദറിന് വ്യാപക നെഗറ്റീവ് റിവ്യൂ. ചിത്രത്തിൽ സൽമാന്റെ പ്രകടനം മടുപ്പുളവാക്കുന്നതാണെന്ന് വിമർശനം. സൽമാൻ ഖാന് ആരാധകരുടെ അഞ്ച് ഉപദേശങ്ങൾ വൈറലാകുന്നു.

കൂടുതൽ വായിക്കൂ

02:21 PM (IST) Mar 31

ചർച്ചയ്ക്ക് തയ്യാറെന്ന് ഓർത്തഡോക്‌സ് സഭ; ഭിന്നിച്ച് നിൽക്കാനാണെങ്കിൽ പള്ളികൾ തിരികെ നൽകണമെന്ന് ആവശ്യം

വ്യവഹാരരഹിത മലങ്കരസഭ എന്ന ഏവരുടെയും അഭിലാഷം പൂവണിയാൻ ക്രൈസ്തവ മാർ​ഗത്തിലൂടെ ‌ശ്രമിക്കാമെന്ന് ഓർത്തഡോക്സ് സഭ

കൂടുതൽ വായിക്കൂ

02:04 PM (IST) Mar 31

സെക്രട്ടറിയേറ്റിനു മുന്നിൽ മുടി മുറിച്ചവർ പ്രതിഷേധിക്കേണ്ടത് ദില്ലിയിലെന്ന് മന്ത്രി വി ശിവൻകുട്ടി

വെട്ടിയ തലമുടി കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ വഴി കേന്ദ്ര സർക്കാരിന് കൊടുത്തയക്കണം. കേന്ദ്രമന്ത്രി സുരേഷ് ഗോപി കുടയും റെയിൻ കോട്ടും കൊടുത്തത് കൊണ്ടൊന്നും ആശാ വർക്കർമാർക്ക് ആനുകൂല്യങ്ങൾ ലഭിക്കില്ല.

കൂടുതൽ വായിക്കൂ

01:43 PM (IST) Mar 31

വഖഫ് ഭേദഗതി ബില്ലിനെ ഭാഗികമായി പിന്തുണക്കണമെന്ന് ഒരു വിഭാഗം കോൺഗ്രസ് എംപിമാർ; ദേശീയ നേതൃത്വത്തെ സമീപിച്ചു

വഖഫ് ഭേദഗതി ബില്ലിനെ ഭാഗികമായി പിന്തുണക്കണമെന്ന് ഒരു വിഭാഗം കോൺഗ്രസ് എംപിമാർ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു

കൂടുതൽ വായിക്കൂ

01:39 PM (IST) Mar 31

ഛത്തീസ്ഗഡിൽ സേനയുമായുള്ള ഏറ്റമുട്ടലിൽ വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു

ഓട്ടോമാറ്റിക് ഇൻസാസ് റൈഫിളാണ് കൊല്ലപ്പെട്ടവരിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. ഇതോടെ ഈ വർഷം മാത്രം ഛത്തീസ്ഗഡിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 135ായി

കൂടുതൽ വായിക്കൂ

01:25 PM (IST) Mar 31

'റിക്കവറി വാൻ സ്കൂട്ടറിലും കാറിലും ഇടിച്ച്, ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി'; ഞെട്ടൽ മാറാതെ ദൃക്സാക്ഷികൾ

സ്കൂട്ടര്‍ യാത്രക്കാരന്‍റെ മൂന്നു കൈവിരലുകള്‍ അറ്റു. പാഞ്ഞുകയറിയ വാഹനത്തിന്‍റെ ഡ്രൈവര്‍ പേരേറ്റിൽ സ്വദേശി ടോണി മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്.

കൂടുതൽ വായിക്കൂ

01:25 PM (IST) Mar 31

എംഡിഎംഎ മൊത്തവിതരണക്കാരനായ നൈജീരിയൻ സ്വദേശി പിടിയിൽ 

കൊല്ലത്ത് അറസ്റ്റിലായ ലഹരിക്കേസ് പ്രതിയിൽ നിന്നാണ്  നൈജീരിയൻ സ്വദേശിയെ കുറിച്ച് വിവരം ലഭിച്ചത്.

കൂടുതൽ വായിക്കൂ

01:09 PM (IST) Mar 31

ഐബി ഉദ്യോഗസ്ഥ മേഘയുടെ ആത്മഹത്യ: സുഹൃത്ത് ഇപ്പോഴും ഒളിവിൽ 

മേഘയെ സാമ്പത്തികമായി ചൂഷണം ചെയ്ത ശേഷം വിവാഹബന്ധത്തിൽ നിന്നും പിൻമാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് വീട്ടുകാരുടെ ആരോപണം.

കൂടുതൽ വായിക്കൂ

More Trending News