സൽമാൻ ഖാൻ ചിത്രം സിക്കന്ദറിന് വ്യാപക നെഗറ്റീവ് റിവ്യൂ. ചിത്രത്തിൽ സൽമാന്റെ പ്രകടനം മടുപ്പുളവാക്കുന്നതാണെന്ന് വിമർശനം. സൽമാൻ ഖാന് ആരാധകരുടെ അഞ്ച് ഉപദേശങ്ങൾ വൈറലാകുന്നു.
മുംബൈ: സല്‍മാന്‍ ഖാന്‍ നായകനായി എത്തിയ ചിത്രമാണ് സിക്കന്ദര്‍. മാര്‍ച്ച് 30ന് ഞായറാഴ്ചയാണ് ചിത്രം റിലീസായത്. രശ്മിക മന്ദാന നായികയായി എത്തിയ ചിത്രം എന്നാല്‍ പുറത്തുവവന്നതിന് പിന്നാലെ വ്യാപകമായ നെഗറ്റീവ് റിവ്യൂവും ട്രോളും നേരിടുകയാണ്. ആദ്യദിനത്തില്‍ ചിത്രം ഓപ്പണിംഗില്‍ 26 കോടിയാണ് ഇന്ത്യൻ നെറ്റായി നേടാനായതെന്നാണ് ട്രാക്കിംഗ് സൈറ്റുകള്‍ പറയുന്നത്. എമ്പുരാന്‍ എന്ന മലയാള ചിത്രത്തെക്കാള്‍ കുറവാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം സല്‍മാന്‍ ഖാന്‍റെ അഭിനയം അടക്കം വ്യാപക വിമര്‍ശനം നേരിടുന്നുണ്ട്. ചിത്രത്തില്‍ തീര്‍ത്തും മടിപിടിച്ച രീതിയില്‍ സല്‍മാന്‍റെ അഭിനയം എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. അതേ സമം സല്‍മാന്‍ ആരാധകര്‍ തന്നെ ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. നേരത്തെ ചിത്രത്തിന്‍റെ റിലീസിന് മുന്‍പ് ചിത്രത്തിന്‍റെ എച്ച്‍ഡി പ്രിന്‍റ് ചോര്‍ന്നത് വന്‍ വിവാദമായിരുന്നു.
അതേ സമയം ചിത്രം വന്‍ നെഗറ്റീവ് റിവ്യൂകള്‍ നേരിടുമ്പോള്‍ സല്‍മാന്‍ ഖാന് അഞ്ച് ഉപദേശങ്ങള്‍ എന്ന രീതിയില്‍ ഫാന്‍സിന്‍റെതെന്ന് കരുതുന്ന ഒരു പോസ്റ്റ് വൈറലാകുകയാണ്. റെഡ്ഡിറ്റില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് ഇപ്പോള്‍ എക്സിലും വൈറലാണ്. അതേ സമയം പ്രമുഖ ട്രാക്കര്‍മാര്‍ തന്നെ ഇത് പങ്കുവച്ചിട്ടുണ്ട്.
സല്‍മാന്‍ ബിഗ് ബോസ് അവതരണം നിര്‍ത്തണം എന്നതാണ് ഇതിലെ പ്രധാന ആവശ്യം. ബിഗ് ബോസ് വീക്കെന്‍റ് എപ്പിസോഡില്‍ ഏതുതരത്തിലാണ് വരുന്നത് അത് പോലെയാണ് ഇപ്പോള്‍ സല്‍മാന്‍റെ അഭിനയം എന്നാണ് ഇപ്പോഴത്തെ പ്രധാന വിമര്‍ശനം. നിരന്തരം വിവിധ പരിപാടികള്‍ക്ക് വരുന്നതും പാപ്പരാസികള്‍ക്ക് ദൃശ്യങ്ങള്‍ നല്‍കുന്നതും നിര്‍ത്തണം എന്നതാണ് മറ്റൊരു ആവശ്യം. ആരോഗ്യത്തിലും ശരീരത്തിലും ശ്രദ്ധിക്കണം എന്നാണ് മറ്റൊരു പ്രധാന ആവശ്യം. നല്ല ഫാമിലി ഡ്രാമ സ്ക്രിപ്റ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മറ്റൊരു ആവശ്യം. പിന്നെ നായികമാര്‍ ഇല്ലാത്ത റോളും ചെയ്യണം എന്നതാണ് അവസാന ആവശ്യം.
വലിയ കഴിവുള്ള തങ്ങളുടെ സൂപ്പര്‍താരം ഇത്തരത്തില്‍ ഒരു ഗുണവും ഇല്ലാത്ത വേഷങ്ങള്‍ ചെയ്യുന്നത് ശരിക്കും ബ്ലാക്കിലും മറ്റും ടിക്കറ്റ് എടുത്ത് സിനിമ കാണാന്‍ എത്തുന്ന പ്രേക്ഷകരെ വിഷമിപ്പിക്കും എന്ന് പറഞ്ഞാണ് ഈ പോസ്റ്റ് അവസാനിക്കുന്നത്.
എആര്‍ മുരുകദോസ് സംവിധാനം ചെയ്ത സിക്കന്ദറില്‍ സഞ്ജയ് രാജ്കോട്ട് എന്ന വേഷത്തിലാണ് സല്‍മാന്‍ എത്തുന്നത്. രശ്മിക സല്‍മാന്‍റെ ഭാര്യയായാണ് എത്തുന്നത്. സത്യരാജ്, കാജല്‍ അഗര്‍വാള്‍, ഷര്‍മാന്‍ ജോഷി, കിഷോര്‍ അടക്കം വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
എമ്പുരാനെ വീഴ്‍ത്തിയോ സികന്ദര്‍?, ഓപ്പണിംഗ് കളക്ഷൻ കണക്കുകള്‍ പുറത്ത്
ഇക്കുറി രക്ഷപെടുമോ സല്‍മാന്‍ ഖാന്‍? 'സിക്കന്ദര്‍' ആദ്യ റിവ്യൂസ് പുറത്ത്
