വെള്ളവും ഭക്ഷണവും വിളമ്പി തരും; താരമായി റോബോർട്ട് വെയ്റ്റർ

Published : May 10, 2019, 06:31 PM IST
വെള്ളവും ഭക്ഷണവും വിളമ്പി തരും; താരമായി റോബോർട്ട് വെയ്റ്റർ

Synopsis

ശിവമോ​ഗ ജില്ലയിലെ വിനോബ ന​ഗറിലെ ഉപ​ഹാര ദർശിനി എന്ന ഹോട്ടലിലാണ് വെയ്റ്ററായി റോബോർട്ട് ജോലി ചെയ്യുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഹോട്ടലിൽ‌ റോബോർട്ട് ജോലി ചെയ്യുന്നത്.  

ബം​ഗളൂരു: സാധാരണയായി വിളമ്പുന്ന ഭക്ഷണത്തിന്റെ രുചിയാണ് ഒരു ഹോട്ടലിലെ പ്രശസ്തമാക്കുക. എന്നാൽ ഹോട്ടലിലെ ജീവനക്കാരൻ കാരണം ആ ഹോട്ടൽ പ്രസിദ്ധമായെങ്കിലോ‌? കർണാടകയിലെ ഒരു ഹോട്ടലാണ് അവിടുത്തെ വെയ്റ്റർ കാരണം പ്രശസ്തിയുടെ കൊടുമുടിയിലെത്തിയിരിക്കുന്നത്.

കർണാടകയിലെ ശിവമോ​ഗ ജില്ലയിലെ വിനോബ ന​ഗറിലെ ഒരു ഹോട്ടലിൽ‌ ഭക്ഷണം വിളമ്പുന്നത് മനുഷ്യനിർമ്മിത റോബോർട്ടാണ്. ഉപ​ഹാര ദർശിനി എന്ന ഹോട്ടലിലാണ് വെയ്റ്ററായി റോബോർട്ട് ജോലി ചെയ്യുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഹോട്ടലിൽ‌ റോബോർട്ട് ജോലി ചെയ്യുന്നത്.  

ഹോട്ടലിൽ എത്തുന്നവർക്ക് ഭക്ഷണവും വെള്ളവുമെല്ലാം പേരിടാത്ത ഈ റോബോർട്ട് തന്നെയാണ് വിതരണം ചെയ്യുന്നത്. ദിനംപ്രതി നിരവധിയാളുകളാണ് വെയ്റ്ററായി ജോലി ചെയ്യുന്ന ഈ റോബോർട്ടിനെ കാണാനായി ഹോട്ടലിൽ എത്തുന്നത്. ഹോട്ടലിൽ എത്തുന്നവരെ കന്നഡ, ഇം​ഗ്ലീഷ് എന്നീ ഭാഷകളിലായി റോബോർട്ട് സ്വാ​ഗതം ചെയ്യും. സീറ്റുകളിൽ ഇരിക്കുന്നവർക്ക് വിഭവങ്ങൾ‌ നിർദ്ദേശിക്കുകയും അവ വിതരണം ചെയ്യുകയും ചെയ്യുന്നത് റോബോർട്ടാണ്.  
       
അഞ്ചര ലക്ഷം രൂപ ചെലവഴിച്ച് സ്വന്തമാക്കിയ റോബോർട്ടിന്റെ സേവനത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഹോട്ടലുട‍മ പറഞ്ഞു. റോബോർട്ടിന്റെ ചലനവും വേ​ഗതയും നിയന്ത്രിക്കാൻ കഴിയും. വെറും രണ്ട് മണിക്കൂർ ചാർജ് ചെയ്താൽ ഒരു ദിവസം മുഴുവനും റോബോർ‌ട്ടിന് പ്രവർത്തിക്കാനാകുമെന്നും ഹോട്ടലുടമ പറഞ്ഞു. മനുഷ്യനിർമ്മിത റോബേർട്ടിനെ ഹോട്ടലിലെ ജീവനക്കാരനായി നിയോ​ഗിക്കുന്ന രാജ്യത്തെ മൂന്നാമത്തെ ഹോട്ടലാണ് ഉപ​ഹാര ദർശിനി. 
  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്
ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിലാകുന്ന സംഭവം; എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്താൻ റെയിൽവേ