വിഷപ്പാമ്പുകളുമായി ട്രെയിനിൽ കയറും, യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടും; ആറംഗ സംഘം പിടിയിൽ

Published : Oct 05, 2026, 02:31 AM IST
Train Snake Gang Arrest

Synopsis

വിഷപ്പാമ്പുകളുമായി ട്രെയിനിൽ കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയിലായി. ബിഹാറിലാണ് സംഭവം. ജനസേവ എക്സ്പ്രസിൽ കയറിയ ആറുപേരാണ് ആർപിഎഫിൻ്റെ പിടിയിലായത്.

പാട്ന: പാമ്പുകളുമായി ട്രെയിനിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മോഷണം നടത്തുന്ന സംഘം ബിഹാറിൽ പിടിയിൽ. ജനസേവ എക്സ്പ്രസിൽ കയറിയ ആറുപേരെയാണ് ആർപിഎഫ് പിടികൂടിയത്. ഇവരിൽ നിന്ന് പത്ത് വിഷപ്പാമ്പുകളെ പിടിച്ചെടുത്തു. ദിവസേന നൂറുകണക്കിന് ആളുകൾ യാത്ര ചെയ്യുന്ന ട്രെയിനിലാണ് ഇവർ എല്ലാ ദിവസവും വിഷപ്പാമ്പുകളുമായി എത്തി യാത്രക്കാരെ പേടിപ്പിച്ച് പണം തട്ടിയിരുന്നത്.

ജനറൽ കംപാർട്ട്മെൻ്റിൽ കയറുന്ന സംഘം ആളുകളെ ഭീഷണിപ്പെടുത്തി വലിയ തുകകൾ വാങ്ങുന്നത് പതിവായിരുന്നു. പണം നൽകിയില്ലെങ്കിൽ പാമ്പുകളെ തുറന്നുവിട്ട് ഭയപ്പെടുത്തി പണം വാങ്ങുകയായിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ഈ സംഘം പാമ്പുകളുമായെത്തി പണം തട്ടുന്നുവെന്ന അടിയന്തര സന്ദേശം റെയിൽ മദദ് ആപ്പിലൂടെ ആർപിഎഫിന് യാത്രക്കാരൻ കൈമാറി. തുടർന്ന് ട്രെയിനിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ എത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ പാമ്പിനെ ട്രെയിനിൽ തന്നെ തുറന്നുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും പ്രതികൾ ശ്രമം നടത്തി. ഏറെ പണിപ്പെട്ടാണ് ഇവരെ ട്രെയിനിൽ നിന്ന് പുറത്തിറക്കിയത്. സ്റ്റേഷനിൽ എത്തിയ ശേഷവും ഇവർ പാമ്പുകളെ തുറന്നുവിട്ട് രക്ഷപ്പെടാൻ ശ്രമം നടത്തി.

മുമ്പും ഇതേ സംഘത്തിനെതിരെ ആർപിഎഫിന് പരാതികൾ ലഭിച്ചിരുന്നെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പ്രതികൾ ഏത് സ്റ്റേഷനിൽ നിന്നാണ് കയറുന്നതെന്നോ എവിടെയാണ് ഇറങ്ങുന്നതെന്നോ ആർക്കും അറിയില്ല. പിടികൂടിയ പാമ്പുകളെ വനം വകുപ്പിന് കൈമാറി. ആർപിഎഫിന് പുറമേ വനം വകുപ്പും സംഘത്തിനെതിരെ കേസെടുത്തു. പാമ്പുകളുമായി സ്ഥിരം എത്തുന്ന സംഘത്തിൻ്റെ ശല്യം ഒഴിവായതോടെ വലിയ ആശ്വാസത്തിലാണ് യാത്രക്കാർ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ സജീവമായി ഇടപെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
ദശലക്ഷങ്ങളുടെ വോട്ടവകാശം വെട്ടുന്നത് ന്യായീകരിക്കാനാകില്ല, വോട്ടവകാശം റദ്ദാക്കുന്നത് ഭരണഘടനാ ലംഘനം; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി ജ‍ഡ്ജി