ജനസംഖ്യാ നിരക്ക് 2.1ന് താഴെയാണെങ്കിൽ ആ സമൂഹം സ്വയം നശിക്കും, ആശങ്കയുമായി ആർഎസ്എസ്

Published : Dec 02, 2024, 04:59 AM IST
ജനസംഖ്യാ നിരക്ക് 2.1ന് താഴെയാണെങ്കിൽ ആ സമൂഹം സ്വയം നശിക്കും, ആശങ്കയുമായി ആർഎസ്എസ്

Synopsis

ജനസംഖ്യാ നയം, ഏകദേശം 1998-ലോ 2002-ലോ തീരുമാനിച്ചത്. ജനസംഖ്യാ വളർച്ചാ നിരക്ക് 2.1-ൽ താഴെയാകരുതെന്നും പറയുന്നു.

നാഗ്പൂർ: ഒരു സമൂഹത്തിൻ്റെ ജനസംഖ്യാ വളർച്ചാ നിരക്ക് 2.1 ൽ താഴെയാണെങ്കിൽ ആ സമൂഹം സ്വയം നശിക്കുമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സമൂഹത്തിൽ കുടുംബത്തിൻ്റെ പ്രാധാന്യം മോഹൻ ഭാ​ഗവത് ഊന്നിപ്പറയുകയും  പറഞ്ഞു. നാഗ്പൂരിലെ ' കാതലെ കുൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാ​ഗവത്. കുടുംബം സമൂഹത്തിൻ്റെ ഭാഗമാണെന്നും ഓരോ കുടുംബവും ഒരു യൂണിറ്റാണെന്നും പറഞ്ഞു.

ജനസംഖ്യ കുറയുന്നത് ആശങ്കാജനകമാണ്. ജനനനിരക്ക് 2.1 ന് താഴെ പോയാൽ സമൂഹം നശിക്കും. ജനന നിരക്ക് കുറയുന്ന സമൂഹം സ്വയം നശിക്കുമെന്നാണ് ലോകസാംഖ്യ ശാസ്ത്രം പറയുന്നതെന്നും മോഹൻ ഭാ​ഗവത് പറഞ്ഞു. നമ്മുടെ രാജ്യത്തിൻ്റെ ജനസംഖ്യാ നയം, ഏകദേശം 1998-ലോ 2002-ലോ തീരുമാനിച്ചത്. ജനസംഖ്യാ വളർച്ചാ നിരക്ക് 2.1-ൽ താഴെയാകരുതെന്നും പറയുന്നു. നമുക്ക് ജനസംഖ്യാ നിരക്ക് രണ്ടിൽ കൂടുതൽ ആവശ്യമാണ്. അതാണ് ജനസംഖ്യാ ശാസ്ത്രം പറയുന്നത്. സമൂഹം നിലനിൽക്കണമെങ്കിൽ ഈ സംഖ്യ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് ഖാലിസ്ഥാൻ-ബംഗ്ലാ ഭീകരാക്രമണത്തിന് പദ്ധതി, 4 സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത; തന്ത്രപ്രധാന മേഖലകളിലും കർശന സുരക്ഷ
ബംഗാളിൽ 'തിരുവനന്തപുരം' പരാമർശിച്ച് പ്രധാനമന്ത്രി, വികസന മോഡലിൽ ജനങ്ങൾക്ക് ബിജെപിയെ വിശ്വാസം, ബംഗാളിലും ബിജെപി അധികാരത്തിലേറുമെന്ന് മോദി