'ഒറ്റ ആശയത്തിന് മാത്രം മാറ്റം കൊണ്ടുവരാനാകില്ല'; രാജ്യത്ത് വിവിധ ആശയങ്ങൾക്ക് ഇടം നൽകണമെന്ന് ആര്‍എസ്എസ് മേധാവി

Published : Feb 15, 2023, 11:39 AM ISTUpdated : Feb 15, 2023, 12:25 PM IST
'ഒറ്റ ആശയത്തിന് മാത്രം മാറ്റം കൊണ്ടുവരാനാകില്ല'; രാജ്യത്ത് വിവിധ ആശയങ്ങൾക്ക് ഇടം നൽകണമെന്ന് ആര്‍എസ്എസ് മേധാവി

Synopsis

ഒരൊറ്റ വ്യക്തിക്കോ ഒരൊറ്റ ആശയത്തിനോ രാജ്യത്തെ നിർമ്മിക്കാനോ നശിപ്പിക്കാനോ കഴിയില്ലെന്ന് മോഹൻ ഭഗവത് പറഞ്ഞു.

മുംബൈ: രാജ്യത്ത് വിവിധ ആശയധാരകൾക്ക് ഇടം നൽകണമെന്ന് ആര്‍എസ്എസ് മേധാവി മോഹൻ ഭഗവത്. ഒരൊറ്റ വ്യക്തിക്കോ ഒരൊറ്റ പ്രത്യയശാസ്ത്രത്തിനോ രാജ്യത്തെ നിർമ്മിക്കാനോ നശിപ്പിക്കാനോ കഴിയില്ലെന്നും ലോകത്തെ മികച്ച രാജ്യങ്ങളിൽ വിവിധ ആശയധാരകൾക്ക് ഒരുപോലെ ഇടം നൽകിയതായി കാണാമെന്നും മോഹൻ ഭഗവത് പറഞ്ഞു. നാഗ്‍‌പുരിൽ രാജ്‌രത്ന പുരസ്കാർ സമിതിയുടെ പുരസ്കാര വിതരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: 'സൈന്യത്തിൽ മുസ്ലീങ്ങൾക്ക് 30 ശതമാനം സംവരണം വേണം'; ആവശ്യവുമായി ജെഡിയു നേതാവ്

‘ഒരു വ്യക്തി, ഒരു ആശയം, ഒരു സംഘം, ഒരു പ്രത്യയശാസ്ത്രം എന്നിവയ്ക്ക് രാജ്യത്തെ വളർത്താനോ നശിപ്പിക്കാനോ കഴിയില്ല. ലോകത്തെ മികച്ച രാജ്യങ്ങളിലെല്ലാം പലവിധ ചിന്താധാരകളുമുണ്ട്. അവിടങ്ങളിൽ എല്ലാ തരം സംവിധാനങ്ങളുമുണ്ട്. ബഹുതല സംവിധാനങ്ങളുടെ ബലത്തിൽ അവർ വളരുകയാണ്’- മോഹൻ ഭാഗവത് പറഞ്ഞു. തീവ്ര ഹിന്ദുത്വ ദേശീയത മുന്നോട്ട് വയ്ക്കുന്ന സംഘടനയാണ് ആർഎസ്എസ്. അതിനാൽ മോഹൻ ഭഗവതിന്‍റെ പ്രതികരണം വലിയ ചർച്ചയാവുകയാണ്. 

Also Read: 'മോദിയുടെയും മോഹൻ ഭാ​ഗവതിന്റെയും പോലെ ഇന്ത്യ എന്റേയും വീട്'; ഇസ്ലാം പുറത്തുനിന്നുള്ള മതമല്ലെന്ന് മഹമൂദ് മദനി

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'
യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ