ആർഎസ്എസ് മേധാവിയുടെ പ്രസ്താവന; 'ഖർവാപസി ഇല്ലായിരുന്നെങ്കിൽ ആദിവാസികൾ രാജ്യവിരുദ്ധർ'; വിമർശിച്ച് സിബിസിഐ

Published : Jan 16, 2025, 08:48 PM IST
ആർഎസ്എസ് മേധാവിയുടെ പ്രസ്താവന; 'ഖർവാപസി ഇല്ലായിരുന്നെങ്കിൽ ആദിവാസികൾ രാജ്യവിരുദ്ധർ'; വിമർശിച്ച് സിബിസിഐ

Synopsis

രാമക്ഷേത്ര നിർമ്മാണത്തെ സ്വാതന്ത്ര്യസമരത്തോടുപമിച്ച ഇൻഡോറിലെ വിവാദ പ്രസം​ഗത്തിൽ തന്നെയാണ് മോഹൻ ഭാ​ഗവത് ഘർവാപസിയെക്കുറിച്ച് സംസാരിച്ചത്. 

ദില്ലി: ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവതിന്റെ പ്രസ്താവന വീണ്ടും വിവാദത്തിൽ. ആർഎസ്എസ് ഖർ വാപസി നടത്തിയില്ലായിരുവെങ്കിൽ ആദിവാസികൾ രാജ്യവിരുദ്ധരാകുമായിരുന്നുവെന്ന് പ്രണബ് മുഖർജി തന്നോട് പറഞ്ഞതായുള്ള മോഹൻ ഭാ​ഗവതിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി സിബിസിഐ രം​ഗത്തെത്തി. 

രാമക്ഷേത്ര നിർമ്മാണത്തെ സ്വാതന്ത്ര്യസമരത്തോടുപമിച്ച ഇൻഡോറിലെ വിവാദ പ്രസം​ഗത്തിൽ തന്നെയാണ് മോഹൻ ഭാ​ഗവത് ഘർവാപസിയെക്കുറിച്ച് സംസാരിച്ചത്. ഖർ വാപസി വിവാദമായ സമയത്ത് കണ്ടപ്പോഴാണ് രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖർജി തന്നോട് ഇക്കാര്യം സംസാരിച്ചതെന്നും മോഹൻ ഭാ​ഗവത് പ്രസം​ഗിച്ചു. ക്രൈസ്ത്രവ വിഭാഗങ്ങളിലേക്ക് മതം മാറിയവരെ തിരികെ എത്തിക്കാനുള്ള ഘർവാപസിയെ ന്യായീകരിച്ച ഭാഗവത് ഇതിനെ പ്രണബ് മുഖർജി പിന്തുണച്ചുവെന്നും പ്രസംഗിച്ചു. ആർഎസ്എസ് മേധാവിയേയും  സംഘപരിവാർ സംഘടനകളെയും രൂക്ഷമായി വിമർശിക്കുന്നതാണ് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവന.

പ്രണബ് മുഖർജിയെ പോലെ ബഹുമാനിക്കപ്പെടുന്ന ഒരാൾ ഇങ്ങനെ പറയുമെന്ന് കരുതുന്നില്ല. ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം വിനിയോ​ഗിച്ചതിനെ രാജ്യവിരുദ്ധ പ്രവ‌ർത്തനമാക്കുന്നത് ​ഗൂഢ രാഷ്ട്രീയ അജണ്ടയാണ്, രാജ്യത്തെ ക്രിസ്ത്യൻ വിഭാ​ഗത്തെ വേദനിപ്പിക്കുന്നതാണ്. പാവപ്പെട്ട ആദിവാസികളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന വിഎച്ച്പി പോലുള്ള സംഘടനകളുടെ നടപടിയല്ലേ യഥാർത്ഥ രാജ്യ വിരുദ്ധ പ്രവർത്തനമെന്നും പ്രണബ് മുഖർജി ജീവിച്ചിരുന്നപ്പോൾ മോഹൻ ഭാ​ഗവത് എന്തുകൊണ്ട് ഇക്കാര്യം പറഞ്ഞില്ലെന്നും സിബിസിഐ ചോദിക്കുന്നു.

മൂന്ന് തവണ നിരോധിക്കപ്പെട്ട, അക്രമത്തിന്റെ നീണ്ട പാരമ്പര്യമുള്ള ആർഎസ്എസ് ക്രിസ്ത്യൻ വിഭാ​ഗത്തെ രാജ്യവിരുദ്ധരെന്ന് വിളിക്കുന്നത് ദൗർഭാ​ഗ്യകരമാണെന്നും പ്രസ്താവനയിലുണ്ട്. കേരളത്തിലടക്കം ക്രിസ്ത്യൻ വിഭാ​ഗത്തെ ഒപ്പം നിർത്താൻ നരേന്ദ്രമോദിയും ബിജെപിയും ശ്രമം തുടരുന്നതിനിടെയാണ് വിവാദം. 2018 ൽ ആർഎസ്എസ് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ പ്രണബ് മുഖർജി അതിഥിയായത് വലിയ ചർച്ചയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസാധാരണ ബജറ്റ് ദിനത്തിൽ ജനപ്രിയ പ്രഖ്യാപനം നടത്താൻ നിർമല സീതാരാമൻ; ആദായ നികുതിയിൽ ചെറിയ ഇളവിന് സാധ്യത
മധ്യപ്രദേശിൽ സാമുദായിക സംഘർഷം: ബസിന് തീവച്ചു, വീടുകൾക്കും കടകൾക്കും നേരെ കല്ലേറ്; നിരവധി പേർ പിടിയിൽ