
ഹൈദരാബാദ്: കൈക്കൂലിക്കാരനായ റവന്യൂ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത് 1.1 കോടി രൂപ. തെലങ്കാനയിലെ മെഡ്ചാല് ജില്ലയിലാണ് സംഭവം. കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു ഉദ്യോഗസ്ഥൻ പിടിയിലായി. ജില്ലയിലെ കീസാര മേഖലയുടെ ചുമതലയുള്ള മണ്ഡല് ഉദ്യോഗസ്ഥന് എര്‍വ ബാലരാജു നാഗരാജുവാണ് പിടിയിലായത്.
തെലങ്കാന അഴിമതി വിരുദ്ധ ബ്യൂറോ (എസിബി)യാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൈക്കൂലിയായി വാങ്ങിയ 1.1 കോടി രൂപയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. എഎസ് റാവു നഗറിലുള്ള വാടക വീട്ടില്‍ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇദ്ദേഹം പിടിയിലായത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരു വില്ലേജ് ഓഫീസറെയും രണ്ട് റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരെയും അറസ്റ്റ് ചെയ്തു. ബാലരാജുവിന്റെ വീട്ടിലും തഹസീല്‍ദാരുടെ ഓഫീസിലും ആന്റി കറപ്ഷന്‍ ബ്യൂറോ ഉദ്യോസ്ഥരുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്.
തന്റെ അധികാര പരിധിയിലെ 28 ഏക്കര്‍ സ്ഥലത്തെ തര്‍ക്കം പരിഹരിക്കുവാനാണ് ബാലരാജു രണ്ടു കോടി രൂപ ആവശ്യപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.1.1 കോടി രൂപയ്ക്കു പുറമെ 28 ലക്ഷം രൂപയും സ്വര്‍ണവും ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വീട്ടില്‍ നിന്നും ഭൂമി രേഖകളും കണ്ടെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam