തെലങ്കാനയില്‍ വമ്പന്‍ ഓഫറുമായി കോണ്‍ഗ്രസ്; അംഗത്വമെടുക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ്

Published : Mar 28, 2022, 04:57 PM ISTUpdated : Mar 28, 2022, 05:00 PM IST
തെലങ്കാനയില്‍ വമ്പന്‍ ഓഫറുമായി കോണ്‍ഗ്രസ്; അംഗത്വമെടുക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ്

Synopsis

തെലങ്കാനയില്‍ പാര്‍ട്ടി അംഗങ്ങളായ 39 ലക്ഷം പേര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കാന്‍ പിസിസി അധ്യക്ഷന്‍ രേവന്ദ് റെഡ്ഡി അടക്കമുള്ള നേതാക്കളാണ് തീരുമാനിച്ചത്. സംസ്ഥാന ഘടകത്തിന്റെ തീരുമാനത്തിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കി.  

ഹൈദരാബാദ്: പാര്‍ട്ടിയുടെ (Congress Party) അംഗത്വം എടുക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷൂറന്‍സ് പോളിസി (Accident Insurance Policy)  ഉറപ്പാക്കി കോണ്‍ഗ്രസ്. തെലങ്കാനയിലാണ് ജനങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനായി കോണ്‍ഗ്രസ് പുതിയ ആശയം നടപ്പാക്കുന്നത്. പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നതോടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. രാജ്യത്താകമാനം കോണ്‍ഗ്രസിന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടക്കുകയാണ്. തെലങ്കാനയില്‍ പാര്‍ട്ടി അംഗങ്ങളായ 39 ലക്ഷം പേര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കാന്‍ പിസിസി അധ്യക്ഷന്‍ രേവന്ദ് റെഡ്ഡി അടക്കമുള്ള നേതാക്കളാണ് തീരുമാനിച്ചത്.

സംസ്ഥാന ഘടകത്തിന്റെ തീരുമാനത്തിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കി. തുടര്‍ന്ന് ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയുമായി പാര്‍ട്ടി ചര്‍ച്ച നടത്തി. എട്ട് കോടി രൂപ പ്രീമിയവും അടച്ചു. നേരത്തെ ടിഡിപിയും ടിആര്‍എസും സമാന പദ്ധതി നടപ്പാക്കിയിരുന്നു. ഇന്‍ഷൂറന്‍സ് ലഭിക്കാനായി ആളുകള്‍ പാര്‍ട്ടിയില്‍ ചേരില്ലെന്നും കോണ്‍ഗ്രസ് ആശയങ്ങളോട് താല്‍പര്യമുള്ളവര്‍ മാത്രമാണ് അംഗത്വമെടുക്കൂവെന്നും സംസ്ഥാനത്ത് പാര്‍ട്ടി ചുമതലയുള്ള് മാണിക്കം ടാഗോര്‍ പ്രതികരിച്ചു.

അവശ്യഘട്ടങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സഹായിക്കുകയും അവര്‍ക്ക് സംരക്ഷണമൊരുക്കുകയും മാത്രമാണ് പാര്‍ട്ടി ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത വര്‍ഷമാണ് തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 18 സീറ്റ് നേടിയെങ്കിലും ഇപ്പോള്‍ ആറ് അംഗങ്ങള്‍ മാത്രമാണുള്ളത്. 12 പേര്‍ കൂറുമാറി.

സമരക്കാർ പറഞ്ഞ് അടച്ച പെട്രോൾ പമ്പ് ഡിവൈഎഫ്ഐയുടെ ഉറപ്പിൽ തുറന്നു; കല്ലേറിൽ തകർന്നു

 

തിരുവനന്തപുരം: സമരക്കാർ ആവശ്യപ്പെട്ടത് അനുസരിച്ച് അടച്ച പമ്പ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഉറപ്പിൽ തുറന്നത് വിനയായി. അടക്കാൻ ആവശ്യപ്പെട്ട സമരക്കാർ തിരിച്ചെത്തി ആക്രമിക്കുകയായിരുന്നു. ഇതോടെ സ്ഥാപനത്തിന്റെ ജനൽ ചില്ലുകൾ തകർന്നു. 

തിരുവനന്തപുരം മംഗലപുരത്താണ് സംഭവം. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പെട്രോൾ പമ്പിന് നേരെയാണ് ആക്രമണം. പകൽ 11.30 യോടെയാണ് സംഭവങ്ങളുടെ തുടക്കം. സമരക്കാരാണ് ആദ്യമെത്തിയത്. മുന്നറിയിപ്പ് നൽകിയതല്ലേ, എന്നിട്ടുമെന്താണ് തുറന്നിരിക്കുന്നതെന്ന് ചോദിച്ച സമരക്കാർ, പമ്പ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

ഇവരിൽ ഒരു വിഭാഗം പമ്പിൽ തന്നെ നിലയുറപ്പിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകരുടെ സംഘം ഇതിന് പിന്നാലെ പമ്പിലെത്തി. പെട്രോൾ അടിക്കാനായി കാത്തുനിന്നവരെ കണ്ട്, അവർക്ക് ഇന്ധനം നൽകാനും ശേഷം പമ്പ് അടയ്ക്കാനും നിർദ്ദേശം നൽകി. സമരക്കാർ പ്രശ്നമുണ്ടാക്കിയാൽ തങ്ങൾ പ്രതിരോധിക്കാമെന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ വാക്കുനൽകിയെന്നും പമ്പിലെ ജീവനക്കാരി പറയുന്നു.

ഡിവൈഎഫ്ഐക്കാരുടെ ഉറപ്പ് വിശ്വസിച്ചാണ് ജീവനക്കാരി വീണ്ടും പമ്പ് പ്രവർത്തിപ്പിച്ചത്. ഇതോടെ സമരക്കാരിൽ ഒരു വിഭാഗം  പ്രതിഷേധിച്ചു. ഇവർ പമ്പ് അധികൃതരുമായി സംസാരിച്ചുനിൽക്കെ ഇക്കൂട്ടത്തിലെ രണ്ട് പേർ പമ്പിന് നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് ജീവനക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. സംഭവത്തിൽ പെട്രോൾ പമ്പ് ജീവനക്കാർ പൊലീസിൽ പരാതി നൽകിയിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?