ശബരിമല യുവതീ പ്രവേശനം: വിധി ഉടനെന്ന് സൂചന, ജസ്റ്റിസ് ബി.വി. നാഗരത്‌ന വിധിയെഴുതാൻ തുടങ്ങിയതായി റിപ്പോർട്ട്

Published : Oct 01, 2026, 04:25 PM IST
sabarimalai 1

Synopsis

ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ചിലെ ജസ്റ്റിസ് ബി.വി. നാഗരത്‌ന വിധി എഴുതിത്തുടങ്ങി. ആചാരങ്ങളിൽ കോടതി ഇടപെടൽ, ലിംഗസമത്വം എന്നീ വിഷയങ്ങളിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് കേസിൽ നിർണ്ണായകമാകും.

ദില്ലി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ ജസ്റ്റിസ് ബി.വി. നാഗരത്‌ന വിധിയെഴുതാൻ തുടങ്ങിയതായി റിപ്പോർട്ട്. ഒമ്പതംഗ ബെഞ്ചിൽ വിധി എഴുതിത്തുടങ്ങിയ ആദ്യ ജഡ്ജിയാണ് ജസ്റ്റിസ് ബി.വി. നാഗരത്‌ന. ഒരു ഇംഗ്ലീഷ് ദിനപത്രമാണ് ജസ്റ്റിസ് ബി.വി. നാഗരത്‌ന ശബരിമല യുവതീപ്രവേശന വിഷയത്തിൽ വിധി എഴുതിത്തുടങ്ങിയ കാര്യം റിപ്പോർട്ട് ചെയ്തത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട റഫറൻസിൽ 16 ദിവസം നീണ്ട വാദംകേട്ട ബെഞ്ചിലെ ഏക വനിതാ ജഡ്ജിയാണ് ജസ്റ്റിസ് ബി.വി. നാഗരത്‌ന.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഒൻപതംഗ ഭരണഘടന ബെഞ്ചാണ് പരി​ഗണിക്കുന്നത്. സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയാണ് ഹാജരായത്. ആചാരങ്ങളിൽ കോടതി ഇടപെടൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന്റെ വാദം നിർണ്ണായകമാണ്. ഒപ്പം ലിംഗസമത്വം ഉൾപ്പെെടെയുള്ള വിഷയങ്ങളിൽ സർക്കാരിന്റെ നിലപാടും ചർച്ചയാകും.

നിലവിൽ യുവതിപ്രവേശനത്തെ അനൂകുലിക്കാതെയോ എതിർക്കാതെയോ ആണ് സംസ്ഥാനം വാദങ്ങൾ എഴുതി നൽകിയത്. മതപരമായ ആചാരങ്ങളിൽ ഇടപെടാൻ കോടതികൾക്ക് പരിമിതികളുണ്ട്. പക്ഷെ ഒരു അധികാരവും ഇല്ലെന്ന വാദം നിലനിൽക്കില്ലെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. വിശ്വാസികൾ ആചാരങ്ങൾ ചോദ്യം ചെയ്യില്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്ന വാദത്തിനിടെ ആവർത്തിച്ചു.

ആചാരത്തിന്റെ യുക്തി നോക്കിയല്ല വിശ്വാസി അത് പാലിക്കുന്നത്. അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ലെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. കേരളത്തിലെ സമൂഹം ശബരിമലയിലെ ആചാരത്തെ മതത്തിന്റെ അവിഭാജ്യ ഘടകമായി അംഗീകരിച്ചിട്ടുണ്ട് എന്ന് മുതിർന്ന അഭിഭാഷകൻ വി ഗിരി വാദിച്ചു. മതപരമായ ആചാരങ്ങളിൽ കൈകടത്തുന്ന രീതിയിലുള്ള പരിശോധനകൾ കോടതികൾ നടത്തരുതെന്ന് പന്തളം കൊട്ടാരത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ സായി ദീപക്ക് വാദം ഉന്നയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പിടിയിലായത് അഞ്ച് പാകിസ്ഥാൻ പൗരന്മാർ; ലക്ഷദ്വീപിന് സമീപം കണ്ട ബോട്ടിലുണ്ടായിരുന്നത് 3000 കോടിയുടെ ലഹരിമരുന്ന്
ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ; എസ്ഐടി അന്തിമ റിപ്പോർട്ട് സമർപ്പിച്ചു