
കാൻപുർ: കാൻപുറിൽ ട്രെയിൻ പാളം തെറ്റി അപകടം. 15269 നമ്പർ സബർമതി ജനസാധാരൺ എക്‌സ്പ്രസിൻ്റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. പൻകി ധം - ഭൗപുർ സ്റ്റേഷനുകളുടെ ഇടയിൽ വച്ചാണ് അപകടം.
ലൂപ് ലെയിനിലേക്ക് പ്രവേശിക്കുന്നതിനിടെ പാളം തെറ്റിയെന്നാണ് വിവരം. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. ട്രെയിനിൻ്റെ ആറാമത്തെയും ഏഴാമത്തെയും കോച്ചുകളാണ് പാളം തെറ്റിയത്.
കാൻപുറിൽ നിന്ന് ഗുജറാത്തിലെ സബർമതിയിലേക്ക് പോവുകയായിരുന്നു ട്രെയിൻ. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. അപകട സമയത്ത് ട്രെയിനിന് വേഗത കുറവായതിനാൽ വലിയ അപായമുണ്ടായില്ലെന്നാണ് സ്ഥലത്ത് നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അപകടത്തിൽ ആരും ആശങ്കപ്പെടേണ്ടതില്ലെങ്കിലും യാത്രക്കാരുടെ ബന്ധുക്കൾക്ക് ബന്ധപ്പെടാൻ ഹെൽപ്‌ലൈൻ നമ്പർ പുറത്തുവിട്ടിട്ടുണ്ട്. പ്രശ്നം പരിഹരിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് റെയിൽവെ അറിയിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam