കർണാടക എംഎൽഎമാര്‍ക്ക് കോളടിച്ചു,ശമ്പളം ഇരട്ടിയാക്കി,അലവൻസുകൾ അടക്കം പ്രതിമാസം 5ലക്ഷം രൂപയോളം കിട്ടും

Published : Mar 20, 2025, 03:41 PM IST
കർണാടക എംഎൽഎമാര്‍ക്ക് കോളടിച്ചു,ശമ്പളം ഇരട്ടിയാക്കി,അലവൻസുകൾ അടക്കം പ്രതിമാസം 5ലക്ഷം രൂപയോളം കിട്ടും

Synopsis

എംഎൽഎമാരുടെ അടിസ്ഥാന ശമ്പളം നാൽപതിനായിരത്തിൽ നിന്ന് ഒറ്റയടിക്ക് എൺപതിനായിരമാക്കി.നിലവിൽ എംഎൽഎമാർക്ക് അലവൻസുകൾ അടക്കം ഏതാണ്ട് 3 ലക്ഷം രൂപ മാസവരുമാനമുണ്ട്  

ബംഗളൂരു:കർണാടകയിൽ എംഎൽഎമാരുടെ ശമ്പളം ഇരട്ടിയാക്കി.എംഎൽഎമാരുടെ അടിസ്ഥാന ശമ്പളം നാൽപതിനായിരത്തിൽ നിന്ന് ഒറ്റയടിക്ക് എൺപതിനായിരമാക്കി.നിലവിൽ എംഎൽഎമാർക്ക് അലവൻസുകൾ അടക്കം ഏതാണ്ട് 3 ലക്ഷം രൂപ മാസവരുമാനമുണ്ട്.പുതിയ ശമ്പളവർദ്ധനയോടെ ഇത് 5 ലക്ഷമെങ്കിലുമായി കൂടും.മുഖ്യമന്ത്രിയുടെ ശമ്പളം 75,000-ത്തിൽ നിന്ന് ഒന്നരലക്ഷമാക്കി.മന്ത്രിയുടെ ശമ്പളം അറുപതിനായിരത്തിൽ നിന്ന് ഒന്നേകാൽ ലക്ഷമാക്കി.സ്പീക്കർക്ക് അടിസ്ഥാനശമ്പളം അരലക്ഷം രൂപ കൂട്ടി 1.25 ലക്ഷം രൂപയാക്കി.പ്രതിപക്ഷ നേതാവ് ആർ അശോക അടക്കം ശമ്പളം കൂട്ടുന്ന കാര്യം ചർച്ച ചെയ്യുന്ന യോഗത്തിൽ എതിർപ്പറിയിച്ചില്ല.

അതേ സമയം കർണാടകയിലെ വൈദ്യുതി നിരക്ക് കൂട്ടി.യൂണിറ്റിന് 36 പൈസയാണ് കൂട്ടിയത്.ഏപ്രിൽ 1 മുതൽ നിരക്ക് വർദ്ധന നിലവിൽ വരും.ജീവനക്കാരുടെ പെൻഷനും ഗ്രാറ്റ്വിറ്റിയും ചേർത്തുള്ള തുക ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാനാണ് നിരക്ക് വർദ്ധന.നിരക്ക് വ‍ർദ്ധനയ്ക്ക് ഒപ്പം 9% വൈദ്യുതി ടാക്സ് കൂടി ഉപഭോക്താക്കൾ അടയ്ക്കേണ്ടി വരും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മധ്യപ്രദേശിൽ സാമുദായിക സംഘർഷം: ബസിന് തീവച്ചു, വീടുകൾക്കും കടകൾക്കും നേരെ കല്ലേറ്; നിരവധി പേർ പിടിയിൽ
രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം