യുവതിയുടെ ജീവൻ രക്ഷിച്ച കോൺസ്റ്റബിളിന് സല്യൂട്ട്, ഒരു നിമിഷം പോലും പാഴാക്കാൻ ഉണ്ടായിരുന്നില്ല; ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറാനുള്ള ശ്രമത്തിൽ അപകടം

Published : Oct 28, 2025, 07:50 PM IST
railway station accident

Synopsis

തമിഴ്‌നാട്ടിലെ ഈറോഡ് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ, ഓടിക്കൊണ്ടിരുന്ന യേർക്കാട് എക്സ്പ്രസ്സിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽതെറ്റി വീണ യുവതിയെ ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ ജഗദീശൻ അത്ഭുതകരമായി രക്ഷപ്പെടുത്തി. 

ഈറോഡ്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽതെറ്റി വീണ ഒരു യുവതിയെ അത്ഭുതരമായി രക്ഷപെടുത്തി ആര്‍പിഎഫ് കോൺസ്റ്റബിൾ. തമിഴ്‌നാട്ടിലെ ഈറോഡ് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഒരു വൻ ദുരന്തമാണ് കൃത്യ സമയത്തുള്ള രക്ഷാപ്രവർത്തനം വഴി ഒഴിവായത്. ചെന്നൈയിലേക്ക് പോവുകയായിരുന്ന യേർക്കാട് എക്സ്പ്രസ്സിൽ (Yercaud Express) കയറാൻ ശ്രമിക്കുമ്പോഴാണ് യുവതിക്ക് കാൽതെറ്റിയത്. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലുള്ള അപകടകരമായ വിടവിലേക്ക് യുവതി വഴുതി വീഴുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

നിമിഷങ്ങൾക്കകം, അടുത്തായി ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ ജഗദീശൻ ഓടിയെത്തി യുവതിയുടെ കൈകളിൽ പിടിച്ച് പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. അദ്ദേഹത്തിന്‍റെ ഈ ധീരമായ പ്രവർത്തനം യുവതിയുടെ ജീവൻ രക്ഷിക്കുകയും വലിയൊരു അപകടം ഒഴിവാക്കുകയും ചെയ്തു.

ആർപിഎഫ് കോൺസ്റ്റബിളിന് അഭിനന്ദനം

'2025 ഒക്ടോബർ 27ന് ഈറോഡ് ജംഗ്ഷനിൽ വെച്ച് ട്രെയിൻ നമ്പർ 22650 ഈറോഡ് - ചെന്നൈ യേർക്കാട് എക്സ്പ്രസ്സിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽതെറ്റിയ യാത്രക്കാരിയെ കരൂർ/സതേൺ റെയിൽവേയിലെ ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ ശ്രീ ജഗദീശൻ ഉടൻ തന്നെ രക്ഷപ്പെടുത്തി' - സംഭവത്തിന്‍റെ വീഡിയോ പങ്കുവെച്ചുകൊണ്ട് സതേൺ റെയിൽവേ എക്സിൽ കുറിച്ചു.

"അദ്ദേഹത്തിന്‍റെ സമയബന്ധിതമായ ഇടപെടൽ ഒരു വലിയ ദുരന്തം ഒഴിവാക്കുകയും അമൂല്യമായ ഒരു ജീവൻ രക്ഷിക്കുകയും ചെയ്തു. അസാമാന്യമായ മനസ്സാന്നിധ്യത്തിനും സമർപ്പണത്തിനും ആർപിഎഫ് കോൺസ്റ്റബിൾ ജഗദീശന് അഭിനന്ദനങ്ങൾ," എന്നും റെയിൽവേ കൂട്ടിച്ചേർത്തു. ഈ വർഷം ആദ്യം തെലങ്കാനയിലെ ചാർലപ്പള്ളി റെയിൽവേ സ്റ്റേഷനിലും ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവെ വീണ ഒരു യുവതിയെ വനിതാ കോൺസ്റ്റബിൾ രക്ഷപ്പെടുത്തിയിരുന്നു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു