ബിഹാറില്‍ നിതീഷ് മുഖ്യമന്ത്രിയായാല്‍ നന്ദി പറയേണ്ടത് ശിവസേനയോട്: സഞ്ജയ് റാവത്ത്

By Web TeamFirst Published Nov 11, 2020, 10:48 AM IST
Highlights

കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയിലുണ്ടായ നാടകീയ സംഭവങ്ങളാണ് വാക്കുകള്‍ പാലിക്കാത്തതിന്‍റെ ദോഷങ്ങളേക്കുറിച്ച് ബോധ്യമുണ്ടാക്കിയതെന്നാണ് സഞ്ജയ് റാവത്ത് അവകാശപ്പെടുന്നത്. 

ബിഹാറില്‍ നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായാല്‍ ശിവസേനയ്ക്ക് നന്ദി പറയണമെന്ന് ശിസസേനാ എം പി സഞ്ജയ് റാവത്ത്. മത്സരിച്ച സീറ്റുകളില്‍ കുറവ് സീറ്റുകള്‍ നേടാന്‍ മാത്രമാണ് നിതീഷ് കുമാറിന്‍റെ ജെഡിയുവിന് സാധിച്ചത്. കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയിലുണ്ടായ നാടകീയ സംഭവങ്ങളാണ് വാക്കുകള്‍ പാലിക്കാത്തതിന്‍റെ ദോഷങ്ങളേക്കുറിച്ച് ബോധ്യമുണ്ടാക്കിയതെന്നാണ് സഞ്ജയ് റാവത്ത് അവകാശപ്പെടുന്നത്. 

സഖ്യത്തിലെ വാക്ക് പാലിക്കാത്തതിലുള്ള തിരിച്ചടിയാണ് ബിജെപിക്ക് മഹാരാഷ്ട്രയില്‍ ലഭിച്ചത്. ബിജെപി നേതാക്കള്‍ നിതീഷായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന് പറയുന്നത് ടെലിവിഷനിലൂടെ കാണാന്‍ സാധിച്ചു. വാക്കുപാലിക്കാതിരിക്കല്‍ ബിഹാറില്‍ നടക്കില്ലെന്നും അങ്ങനെ വന്നാല്‍ എന്ത് സംഭവിക്കുമെന്നുള്ളത്ശിവസേന അവര്‍ക്ക് നേരത്തെ വ്യക്തമാക്കി നല്‍കിയതാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞതായാണ് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

2019 മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് സംഖ്യമായിരുന്നു ശിവസേനയും ബിജെപിയും. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് സഖ്യം തകരാന്‍ കാരണമായത്. തെരഞ്ഞെടുപ്പിന് മുന്‍പുള്ള ധാരണ പാലിക്കാന്‍ ബിജെപി കൂട്ടാക്കിയില്ലെന്ന് വ്യക്തമാക്കിയാണ് ശിവസേന ബിജെപി സഖ്യം വിട്ടത്. 

click me!