കേന്ദ്ര ബജറ്റ് സമ്മേളനത്തെ ക്രിയാത്മകമാക്കി വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതിലുപരി പരിഹാരം നിര്‍ദേശിക്കുന്നിടത്താണ് വിജയമെന്നും ആ മാതൃക വേണം പിന്തുടരാനെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദില്ലി: ബജറ്റ് സമ്മേളനത്തെ ക്രിയാത്മകമാക്കി വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തുടര്‍ച്ചയായി ഒന്‍പതാം തവണ ബജറ്റ ്അവതരിപ്പിക്കുന്ന വനിത ധനമന്ത്രിയെന്ന റെക്കോര്‍ഡ് നിര്‍മ്മല സീതാരാമന് സ്വന്തമാകുകയാണെന്നും പാര്‍ലമെന്‍റില്‍ മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി പറഞ്ഞു. യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍ ഇന്ത്യയുടെ ഗുണമേന്മയും നിലവാരവുമുള്ള ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണിയൊരുക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതിലുപരി പരിഹാരം നിര്‍ദേശിക്കുന്നിടത്താണ് വിജയമെന്നും ആ മാതൃക വേണം പിന്തുടരാനെന്നും എംപിമാര്‍ക്കുള്ള സന്ദേശമായി പ്രധാനമന്ത്രി പറഞ്ഞു.

