മിനിക്കോയ് ദ്വീപിനടുത്തെ ആയുധ വേട്ട: പിന്നിൽ 'തമിഴ്‌പുലികൾ?' എൽടിടിഇ മുൻ ചാരസേനാംഗം പിടിയിൽ

By Web TeamFirst Published Oct 6, 2021, 7:18 PM IST
Highlights

സബീശൻ എന്നറിയപ്പെടുന്ന സത്കുനം 47കാരനാണ്. മിനിക്കോയ് ദ്വീപിനടുത്ത് നിന്ന് കണ്ടെത്തിയ ബോട്ടിൽ അഞ്ച് എകെ 47 തോക്കുകളും ആയിരം റൗണ്ട് ബുള്ളറ്റുമാണ് ഉണ്ടായിരുന്നത്

കൊച്ചി: ലക്ഷദ്വീപ് (Lakshadweep) സമൂഹത്തിലെ മിനിക്കോയ് ദ്വീപിനടുത്ത് (Minicoy Island) നിന്നും ആയുധങ്ങളും (Arms and ammunition) ഹെറോയിനുമായി (Heroine) ശ്രീലങ്കൻ ബോട്ട് (Srilankan Boat) പിടികൂടിയ സംഭവത്തിന് പിന്നിൽ തമിഴ്‌ പുലികളാണെന്ന് നിഗമനം. കേസിലെ പ്രധാന പ്രതിയെ എൻഐഎ (NIA) സംഘം അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിൽ താമസമാക്കിയ ശ്രീലങ്കൻ സ്വദേശി (Srilankan native) സത്കുനമാണ് പിടിയിലായത്. ഇയാൾ മുൻപ് തമിഴ് പുലികൾ എന്നറിയപ്പെടുന്ന എൽടിടിഇയുടെ (LTTE) രഹസ്യാന്വേഷണ വിഭാഗത്തിലെ (Intelligence wing) അംഗമായിരുന്നുവെന്ന് എൻഐഎ (National Investigation Agency) വാർത്താക്കുറിപ്പിൽ അറിയിച്ചു.

എൽടിടിഇയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആയുധക്കടത്തെന്നാണ് നിഗമനം. പാക്കിസ്ഥാനിൽ നിന്ന് ആയുധങ്ങളും മറ്റും ശ്രീലങ്കയിലേക്ക് കടത്തുകയായിരുന്നു. ഇന്ത്യയിൽ വിവിധയിടങ്ങളിൽ താമസിക്കുന്ന പഴയ എൽടിടിഇ പ്രവർത്തകരുടെയും അനുഭാവികളുടെയും യോഗം സത്കുനം വിളിച്ചുചേർത്തിട്ടുണ്ടെന്നും എൻഐഎ കണ്ടെത്തി.

സബീശൻ എന്നറിയപ്പെടുന്ന സത്കുനം 47കാരനാണ്. മിനിക്കോയ് ദ്വീപിനടുത്ത് നിന്ന് കണ്ടെത്തിയ ബോട്ടിൽ അഞ്ച് എകെ 47 തോക്കുകളും ആയിരം റൗണ്ട് ബുള്ളറ്റുമാണ് ഉണ്ടായിരുന്നത്. ഇതിന് പുറമെ 300 കിലോഗ്രാം ഹെറോയിനും ബോട്ടിലുണ്ടായിരുന്നു. രവിഹൻസി എന്ന് പേരായ ബോട്ട് കോസ്റ്റ്‌ ഗാർഡാണ് ഇക്കഴിഞ്ഞ മാർച്ച് 18 ന് കസ്റ്റഡിയിലെടുത്തത്. കേസിൽ വിശദമായ അന്വേഷണം തുടരുമെന്ന് എൻഐഎ അറിയിച്ചു.

click me!