
മുംബൈ: "ഐ ലവ് യു" പറയുന്നത് പോക്സോ കുറ്റമല്ലെന്ന് മുംബൈ ഹൈക്കോടതി. പതിനേഴ്കാരിയെ തടഞ്ഞ് നിർത്തി ഐലവ് യു പറഞ്ഞയാളുടെ ശിക്ഷ റദ്ദാക്കി. 35കാരൻറെ ശിക്ഷയാണ് ബോംബെ ഹൈക്കോടതി റദ്ദാക്കിയത്. ഐലവ് യു പറയുന്നത് വൈകാരിക പ്രകടനം മാത്രമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത് ലൈംഗികാതിക്രമമായി കാണാനാകില്ല. 2015ലാണ് സ്കൂൾ വിട്ട് വരും വഴി പെൺകുട്ടിയെ യുവാവ് തടഞ്ഞ് നിർർത്തിയത്. 2017ൽ പോക്സോ കോടതി ഇയാൾക്ക് ജയിൽ ശിക്ഷ വിധിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam