കോടതിയിലുള്ള കേസുകൾ നവമാധ്യമങ്ങളിൽ ചർച്ചയ്ക്ക് വയ്ക്കുന്നത് തടയണമെന്ന് ജസ്റ്റിസ് ജെബി പാർഡി വാല

Published : Jul 03, 2022, 05:18 PM IST
കോടതിയിലുള്ള കേസുകൾ നവമാധ്യമങ്ങളിൽ ചർച്ചയ്ക്ക് വയ്ക്കുന്നത് തടയണമെന്ന് ജസ്റ്റിസ് ജെബി പാർഡി വാല

Synopsis

വിധിന്യായങ്ങളുടെ പേരിൽ ജഡ്ജിമാർക്ക് നേരെ വ്യക്തിപരമായ ആക്രമണങ്ങൾ പോലും ഉണ്ടാക്കുന്നത് ഭീകരമായ അവസ്ഥയാണ്

ദില്ലി: രാജ്യത്ത് കോടതിയുടെ പരിഗണനയിൽ ഉള്ള ഗൗരവ പ്രാധാന്യമുള്ള കേസുകൾ ചർച്ച ചെയ്യുന്നതിൽ ഡിജിറ്റൽ മീഡിയകൾക്കും സമൂഹ മാധ്യമങ്ങൾക്കും നിയന്ത്രണം വേണമെന്ന് സുപ്രീം കോടതി ജഡ്ജി ജെബി പാർഡി വാല. 

ഡിജിറ്റൽ മീഡിയകൾ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസുകളിൽ വിചാരണ നടത്തുകയാണ്. ഇത് തടയാൻ പാർലമെൻ്റ് ഉടൻ നിയന്ത്രണം കൊണ്ടുവരണമെന്നും ജസ്റ്റിസ് പർഡിവാല ഒരു സെമിനാറിൽ പറഞ്ഞു. ജഡ്ജിമാർ നിയമം എന്ത് പറയുന്നു എന്നതിനേക്കാൾ മാധ്യമങ്ങൾ എന്ത് പറയുന്നു എന്ന് ചിന്തിക്കേണ്ട അവസ്ഥയാണ്. വിധിന്യായങ്ങളുടെ പേരിൽ ജഡ്ജിമാർക്ക് നേരെ വ്യക്തിപരമായ ആക്രമണങ്ങൾ പോലും ഉണ്ടാക്കുന്നത് ഭീകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത് എന്നും ജസ്റ്റിസ് പറഞ്ഞു. നുപൂർ ശർമയ്ക്ക് എതിരായ കേസ് പരിഗണിച്ച ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് ജെബി പാർഡിവാല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രെയിനിലെ ശുചിമുറിയിൽ യുവതിയും യുവാവും, വാതിലടച്ചിട്ടത് 2 മണിക്കൂര്‍! നട്ടംതിരിഞ്ഞ് യാത്രക്കാരും ജീവനക്കാരും
പഠനം പാതിവഴിയിൽ, എങ്ങനെയെങ്കിലും ജോലിക്ക് കയറാൻ തിരക്ക്; ഇന്ത്യയിലെ 'ജെൻ സി' നേരിടുന്ന പ്രതിസന്ധികൾ