വിശന്ന് കരഞ്ഞ മൂന്നുവയസുകാരിക്ക് അച്ഛന്‍ നല്‍കിയത് മദ്യം

Published : Apr 08, 2019, 11:32 AM ISTUpdated : Apr 08, 2019, 11:53 AM IST
വിശന്ന് കരഞ്ഞ മൂന്നുവയസുകാരിക്ക്  അച്ഛന്‍ നല്‍കിയത് മദ്യം

Synopsis

ഭക്ഷണത്തിനായി കരഞ്ഞാല്‍ കുട്ടിയ്ക്ക് മദ്യപാനിയായ അച്ഛന്‍ പാല്‍കുപ്പിയില്‍ മദ്യം നല്‍കാറുണ്ടായിരുന്നു എന്ന് അയല്‍വാസികൾ പൊലീസിനോട് പറഞ്ഞു.

ദില്ലി: മദ്യം നൽകാൻ ശ്രമിച്ച അച്ഛനിൽ നിന്നും മൂന്ന് വയസായ കുഞ്ഞിനെ ദില്ലി വനിതാ കമ്മീഷൻ ര​ക്ഷപ്പെടുത്തി. ആരോ​ഗ്യനില വഷളായതിനെ തുടർന്ന് കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുതായി പൊലീസ് അറിയിച്ചു.

വൃത്തിഹീനമായ ചുറ്റുപാടിൽ ജീവിച്ച കുട്ടിക്ക് മതിയായ ആഹാരം ലഭിച്ചിരുന്നില്ലെന്നും അതുകൊണ്ടു തന്നെ കുട്ടിയുടെ ആരോ​ഗ്യ നില അതീവ ​ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം ഭക്ഷണത്തിനായി കരഞ്ഞാല്‍ കുട്ടിയ്ക്ക് മദ്യപാനിയായ അച്ഛന്‍ പാല്‍കുപ്പിയില്‍ മദ്യം നല്‍കാറുണ്ടായിരുന്നു എന്ന് അയല്‍വാസികൾ പൊലീസിനോട് പറഞ്ഞു.

വൃത്തി ഹീനമായ ചുറ്റുപാടിൽ വളർന്നതുകൊണ്ട് കുട്ടിയുടെ സ്വകാര്യ ഭാ​ഗങ്ങളിൽ അണുബാധ ഉണ്ടായിട്ടുണ്ടെന്നും ​ഡോക്ടർന്മാർ അറിയിച്ചു. 181 ഹെല്‍പ്പ്ലൈനില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ദില്ലി വനിത കമ്മീഷന്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വയനാട്ടിലെ ഇപ്പോഴത്തെ സാഹചര്യം എന്താണ്'? പ്രിയങ്ക ഗാന്ധിയോട് ചോദിച്ച് പ്രധാനമന്ത്രി; പുനരധിവാസ വിഷയമടക്കം വിശദീകരിച്ച് പ്രിയങ്ക; 'മലയാളം പഠിക്കുന്നു'
ദൃശ്യപരത പൂജ്യം! ദില്ലിയിൽ ഒരു രക്ഷയുമില്ലാത്ത അവസ്ഥ, റെഡ് അലർട്ട് പ്രഖ്യാപിച്ചു; രാജ്യത്തെ വ്യോമഗതാഗതം താറുമാറായി, ഇന്ന് 73 വിമാനങ്ങൾ റദ്ദാക്കി