അശ്രദ്ധമായി ഓടിച്ച സ്കോര്‍പ്പിയോ ബൈക്ക് റൈഡര്‍ സംഘത്തിനിടിയിലേക്ക് കയറി, ചോദ്യം ചെയ്ത യുവാക്കളോട് ഗുണ്ടായിസം

Published : Apr 21, 2025, 05:56 PM IST
അശ്രദ്ധമായി ഓടിച്ച സ്കോര്‍പ്പിയോ ബൈക്ക് റൈഡര്‍ സംഘത്തിനിടിയിലേക്ക് കയറി, ചോദ്യം ചെയ്ത യുവാക്കളോട് ഗുണ്ടായിസം

Synopsis

ബൈക്കര്‍ കൈകൂപ്പി അപേക്ഷിച്ചിട്ടും ദയ കാണിക്കാതെയുള്ള ഗുണ്ടായിസ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു

ദില്ലി: ബൈക്ക് റൈഡറെ ആക്രമിച്ച ബോഡി ബിൽഡര്‍മാരായ യുവാക്കൾക്കെതിരെ കേസ്. ദില്ലിയിലെ ഗുരുഗ്രാമിലാണ് സംഭവം. സഹോദരാ എന്നോട് ക്ഷമിക്കൂ.. എന്ന് കൈ കൂപ്പിക്കൊണ്ട് ബൈക്കര്‍ അപേക്ഷിച്ചിട്ടും ദയ കാണിക്കാതെ ആക്രമണം നടത്തുന്നതാണ് ദൃശ്യങ്ങളിൽ. കൈത്തണ്ടയിൽ പച്ചകുത്തിയ ബോഡി ബിൽഡര്‍ ബൈക്ക് യാത്രികന്റെ നെഞ്ചിൽ ഇടിക്കുന്നതും ബൈക്കിന്റെ കീ ഊരിമാറ്റുകയും ചെയ്യുന്നു. ഇതിനിടയിൽ അപേക്ഷിക്കുന്ന ബൈക്കറുടെ ഹെൽമെറ്റിൽ പിടിച്ച് വലിക്കുന്നതും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

ഞായറാഴ്ച ആംബിയൻസ് മാളിൽ നിന്ന് പട്ടൗഡിയിൽ ഭക്ഷണം കഴിക്കാനായി പോവുകയായിരുന്ന ഒരു സംഘം ബൈക്ക് യാത്രികര്‍ക്കായിരുന്നു ദുരനുഭവം. ദ്വാരക എക്പ്രസ് വേയിൽ സ്കോര്‍പിയോ അശ്രദ്ധമായി ഓടിച്ചതിനെ തുടര്‍ന്നായിരുന്നു ബൈക്ക് റൈഡര്‍മാര്‍ ഇത് ചോദ്യം ചെയ്തത്. തുടര്‍ന്ന് തര്‍ക്കം അക്രമത്തിലേക്ക് നീങ്ങുകയായിരുന്നുവെന്ന്  ഗുരുർഗാം പൊലീസ് പറഞ്ഞു.വീഡിയോയിലുള്ള പ്രതികളെ തിരിച്ചറിഞ്ഞതായും ഇവരെ ഉടൻ  അറസ്റ്റ് ചെയ്യുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ബൈക്കര്‍ക്ക് നേരെ ആക്രമണം നടത്തിയവര്‍ ബൈക്കിന്റെ ഹെഡ്ലൈറ്റ് തകര്‍ക്കുന്നതിന്റെയും ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് ആക്രമിക്കുന്നതിന്റെയും ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നു. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് യുവാക്കൾക്കെതിരെ ഉയരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു