
ലക്നൗ: ഉത്തര്‍ പ്രദേശിലെ ഖൊരക്പൂറില്‍ നടന്ന വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി നെറ്റിസണ്‍സ്. സ്കോര്‍പ്പിയോ 6 തവണ കീഴ്മേല്‍ മറഞ്ഞു വരുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. വ്യാഴാഴ്ച (ഫെബ്രുവരി 6) ലെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിയുകയായിരുന്നു.
വീഡിയോ കാണാം...
ഉത്തർപ്രദേശിലെ കാസിമാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ പുർവാഞ്ചൽ എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. നാല് കുട്ടികളടക്കം ഏഴ് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കാറില്‍ യാത്ര ചെയ്ത എല്ലാവരും രക്ഷപ്പെടുകയും ചെയ്തുവെന്നതാണ് മറ്റൊരു അത്ഭുതകരമായ സംഭവം.
ദില്ലിയില്‍ നിന്ന് ബെഗുസാരായിയിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുകയായിരുന്ന സ്‌കോർപ്പിയോ ടയർ പൊട്ടി നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഡിവൈഡറിൽ ഇടിക്കുന്നതിന് മുമ്പ് കാർ റോഡിന് നടുവിൽ പലതവണ മറിയുകയായിരുന്നു.
പരിക്കേറ്റ ഏഴ് യാത്രക്കാരെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. മുകേഷ്, രൂപേഷ്, രൂപേഷിൻ്റെ ഭാര്യ രഞ്ജന, ഇവരുടെ നാല് മക്കളായ റിതിക, റിയ, റിദ്ധി, റിഷഭ് എന്നിവർക്കാണ് പരിക്കേറ്റത്.
രണ്ട് വർഷമായി തണുപ്പിച്ച് സൂക്ഷിക്കുന്ന കറി കഴിച്ച് യുവതി, കാരണം കേട്ടപ്പോൾ കണ്ണുനനഞ്ഞ് സോഷ്യൽ മീഡിയ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...